Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചെറിയ പെരുന്നാള്‍; ഖത്തറില്‍ സ്വകാര്യ മേഖലയില്‍ അവധി പ്രഖ്യാപിച്ചു 

April 09, 2024

news_malayalam_qatar_labour_ministry_announces_eid_ul_fitr_holidays_for_private_sector

April 09, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദോഹ: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ഖത്തറിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചതായി മന്ത്രാലയം അറിയിച്ചു. ഒന്നാം പെരുന്നാള്‍ ദിവസവും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലുമായിരിക്കും അവധി. 

അതേസമയം അവധി ദിവസങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിന് ഓവര്‍ടൈം വ്യവസ്ഥകളും അലവന്‍സുകളും ബാധകമാക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും മന്ത്രാലയം പെരുന്നാള്‍ ആശംസകളും നേര്‍ന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News