Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് പ്രവർത്തക സംഗമവും സ്വാഗത സംഘ രൂപീകരണവും നടത്തി 

December 24, 2023

news_malayalam_kmcc_updates

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത്  പ്രവർത്തക സംഗമവും സ്വാഗത സംഘ രൂപീകരണവും തുമാമയിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടന്നു. പ്രസിഡന്റ് ശരീഫ് നരിപ്പറ്റയുടെ അധ്യക്ഷതയിൽ സംസ്ഥാന കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ഉത്ഘാടനം ചെയ്തു. 

റഫീഖ് ചീക്കോന്നിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി സത്താർ ചപ്പാളി സ്വാഗതം പറഞ്ഞു. ജാഫർ തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ കെ.പി. റഫീഖിന് ജില്ലാ ഉപാധ്യക്ഷൻ കെ.കെ. ബഷീറും, ലത്തീഫ് പാതിരിപ്പറ്റക്ക് സംസ്ഥാന സെക്രട്ടറി ഷംസുദീൻ വാണിമേലും ഉപഹാരം നൽകി. സന്ദർശനത്തിനായി ദോഹയിലെത്തിയ എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യു.പി. മൂസ മാസ്റ്റർക്കും ചടങ്ങിൽ സ്വീകരണം നൽകി. 

സംസ്ഥാന സെക്രട്ടറി ഫൈസൽ കേളോത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് വാണിമേൽ, പി.എ. തലായി , സൈഫുദീൻ കാവിലുംപാറ, എ . ടി. ഫൈസൽ, മുഹമ്മദ് കള്ളാട്ട്, നാസർ എൻ. പി. എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കേളോത്ത്, നൗഷിദ് എം. പി., സാദത്ത് കാര്യാട്ട്, റഹീസ് കുളങ്ങര, സുഹൈൽ മുരിങ്ങോളി, ശരീഫ് കെ.വി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റിയാസ് മീത്തൽവയൽ നന്ദി പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News