Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

April 22, 2024

news_malayalam_qatar_kmcc_incas_ladies_wing_conducted_election_convention_in_qatar

April 22, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ :ഇന്ത്യന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഖത്തര്‍ കെ.എംസിസി വനിതാ വിങും ഇന്‍കാസ് ലേഡീസ് വിംഗും സംയുക്തമായി പ്രവാസി കുടുംബങ്ങള്‍ക്കായി  തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 'വിജയ് 2024'  എന്ന പേരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ കെഎംസിസി ഖത്തര്‍ വുമണ്‍സ് വിങ് പ്രസിഡണ്ട് മിസ് സമീറ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തര്‍ വനിതാ വിങ് പ്രസിഡന്റ്് സെലിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്ത്യാ മുന്നണിയേയും  കേരളത്തിലെ 20 യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങാന്‍ യോഗം ജനാധിപത്യ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്   ക്രമീകരിക്കണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു. 

കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷാ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി ഇന്‍കാസ് നേതാക്കളായ എംപി ഷാഫി ഹാജി,സലിം നാലകത്ത്, ബഷീര്‍ തുവാരിക്കല്‍   ഷാനവാസ് ,ജോപ്പച്ചന്‍ തെക്കേക്കുറ്റ് , പിഎസ്എം ഹുസൈന്‍ ,മുസ്തഫ എലത്തൂര്‍ ഷംസു വാണിമേല്‍ ,മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ ,സമീറ അന്‍വര്‍ ,മാജിത നസീര്‍, അഡ്വ. മഞ്ജുഷ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സലീന കൂളത്ത് സ്വാഗതവും അര്‍ച്ചന സജി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News