Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ കെഎംസിസിയുടെ വണ്ടൂര്‍ ഫെസ്റ്റ് വെള്ളിയാഴ്ച 

November 08, 2023

Gulf_Malayalam_News

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ കെഎംസിസി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വണ്ടൂര്‍ ഫെസ്റ്റ് വെള്ളിയാഴ്ച അബൂഹമൂറിലെ  ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ (ഡിഎംഐഎസ്)  ക്യാമ്പസില്‍ നടക്കും. 

ഫുട്‌ബോള്‍, വടംവലി, ഓട്ടമത്സരം, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങളും കലാ സാഹിത്യ പ്രകടനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. വണ്ടൂര്‍ മണ്ഡലത്തിന് കീഴിലെ 8 പഞ്ചായത്തുകളില്‍ നിന്നുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഖത്തര്‍ ഐഡി ഉള്ള വണ്ടൂരില്‍ നിന്നുള്ള എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വണ്ടൂരില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയ എല്ലാവരേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ കുട്ടികള്‍ക്കും കുടുംബംഗങ്ങള്‍ക്കുമുള്ള പരിപാടികളും സംഘടിപ്പിക്കും. വ്യത്യസ്തയിനം ഭക്ഷണങ്ങളുടെ ഫുഡ് സ്റ്റാളും ഒരുക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 10 മണിവരെ നടക്കുന്ന പരിപാടിയില്‍ വണ്ടൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  പി ഖാലിദ് മാസ്റ്റര്‍ മുഖ്യാതിഥിയാവും. കെഎംസിസി സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുക്കും.

വണ്ടൂര്‍ ഫെസ്റ്റ് മുഖ്യ രക്ഷാധികാരി പി കെ മുസ്തഫ ഹാജി പള്ളിശേരി, ഭാരവാഹികളായ നാസര്‍ റഹ് മാനി, സ്വഫ് വാന്‍ മാളിയക്കല്‍, സലീം റഹ്‌മാനി, ഷാനവാസ് മൂച്ചിക്കല്‍, റശീഖ് തുവ്വൂര്‍, ഷാജഹാന്‍ മാളിയക്കല്‍, സുഹൈല്‍ മമ്പാട്, നൗഫല്‍ എടപ്പറ്റ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News