Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഇന്റര്‍നാഷണല്‍ അറേബ്യന്‍ കുതിര പ്രദര്‍ശനം ജനുവരി 5മുതല്‍ 

January 04, 2024

news_malayalam_event_updates_in_qatar

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ മൂന്നാമത് ദോഹ അന്താരാഷ്ട്ര കുതിര പ്രദര്‍ശനത്തിന് ജനുവരി 5 മുതല്‍ തുടക്കമാവും. ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്റെ ഔട്ട്‌ഡോര്‍ അരീനയില്‍ ജനുവരി 8 വരെയാണ് ഷോ നടക്കുക. ഖത്തര്‍ റേസിംഗ് ആന്റ് ഇക്വസ്ട്രിയന്‍ ക്ലബ്ബ് ( ക്യൂആര്‍ഇസി) സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഖത്തറിന് പുറമെ സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 400 കുതിരകള്‍ പങ്കെടുക്കും. 

കത്താറ, സൂഖ് വാഖിഫ് കുതിര ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുതിരകള്‍ക്ക് ഇതൊരു അവസരമായിരിക്കുമെന്ന് ക്യൂആര്‍ഇസി ഹോഴ്‌സ് ഷോയുടെ ഡയറക്ടര്‍ മജീദ് നാസര്‍ അല്‍ കാബി പറഞ്ഞു. അന്താരാഷ്ട്ര ഷോകളില്‍ ബി കാറ്റഗറിയിലുള്ള ദോഹ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഷോയില്‍ മേഖലയില്‍ വൈദഗ്ദ്യമുള്ള എട്ട് റഫറിമാര്‍ മത്സരങ്ങള്‍ വിലയിരുത്തും. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News