Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇൻകാസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് ജന്മദിനം ആഘോഷിച്ചു 

December 30, 2023

news_malayalam_event_updates_in_qatar

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

 ദോഹ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് ജന്മദിനം ദോഹയിൽ ആഘോഷിച്ചു.തുമാമ ഇൻകാസ് ഓഫിസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചാണ് നേതാക്കളും പ്രവർത്തകരും കോൺഗ്രസിന്റെ ജന്മദിനം ആഘോഷിച്ചത് . 

ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉൾക്കൊണ്ട പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും ഇന്ത്യയുടെ പൊതു വികാരം ഉൾക്കൊള്ളാനും അതിനനുസരിച്ചു പ്രവർത്തിക്കാനും അതത് കാലത്തെ കോൺഗ്രസ് നേതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹൈദർ ചുങ്കത്തറ പറഞ്ഞു.ഐസിബിഎഫ് ജനറൽ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ വി ബോബൻ , ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഇൻകാസ് വൈസ് പ്രസിഡന്റ് വി എസ് അബ്ദുറഹ്മാൻ ,ജനറൽ സെക്രട്ടറിമാരായ ബഷീർ തുവാരിക്കൽ , അബ്ദുൽ മജീദ് പാലക്കാട്, സെക്രട്ടറി ആന്റണി ജോൺ തുടങ്ങിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ ഭാരവാഹികളും സംബന്ധിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News