Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഏഷ്യൻ പാരാ ഗെയിംസിൽ ഖത്തറിന് രണ്ട് വെള്ളിയും രണ്ട് വെങ്കലവും

February 01, 2024

news_malayalam_sports_news_updates

February 01, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഷാർജയിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഖത്തർ ദേശീയ ടീം രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി. ഖത്തറിന്റെ അലി റാദി ആഷിദ് 400 മീറ്റർ വീൽചെയർ ഓട്ടത്തിൽ വെള്ളി മെഡലും, 100 മീറ്റർ വീൽചെയർ ഓട്ടത്തിൽ വെങ്കലവും സ്വന്തമാക്കി. കൂടാതെ, ജാവലിൻ ത്രോ മത്സരത്തിൽ അബ്ദുൾറഹ്മാൻ അബ്ദുൾഖാദർ വെങ്കലവും, ജാവലിൻ ത്രോ മത്സരത്തിൽ സാറാ മസൂദ് വെള്ളിയും നേടി. മത്സരം ഫെബ്രുവരി 3ന് അവസാനിക്കും.

ഗോൾ ബോൾ മത്സരത്തിൽ 15-5 എന്ന സ്‌കോറിന് യു.എ.ഇ ടീമിനെ പരാജയപ്പെടുത്തിയെങ്കിലും, പിന്നീട് 2-12 എന്ന സ്‌കോറിന് ജോർദാൻ ടീമിനോട് തോറ്റു. എന്നാൽ ഒമാനി ടീമിനെയും 9-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു. 

അത്‌ലറ്റിക്‌സ്, ടേബിൾ ടെന്നീസ്, ബാഡ്മിൻ്റൺ, ഗോൾബോൾ, വീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ, ബോസിയ, പവർലിഫ്റ്റിംഗ് എന്നിങ്ങനെ 7 കായിക ഇനങ്ങളിലായി 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 513 അത്‌ലറ്റുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഖത്തർ, യു.എ.ഇ, ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ, സിറിയ, ഇറാഖ്, ഒമാൻ, ഫലസ്തീൻ, കുവൈത്ത്, ലെബനാൻ, യെമൻ എന്നീ രാജ്യങ്ങളാണ് മത്സരത്തിലുള്ളത്. 

അതേസമയം, ഫെബ്രുവരി 3 മുതൽ 6 വരെ നടക്കുന്ന ഷാർജ ഇൻ്റർനാഷണൽ ഓപ്പൺ പാരാ അത്‌ലറ്റിക്‌സ് മീറ്റിംഗിലും ഖത്തർ പ്രതിനിധികൾ പങ്കെടുക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News