Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീൻ ജനതയെ മനഃപൂർവം പട്ടിണിയിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഖത്തർ 

February 28, 2024

news_malayalam_israel_hamas_attack_updates

February 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീൻ ജനതയെ മനഃപൂർവം പട്ടിണിയിലാക്കുന്നത് വലിയ വിപത്താണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗസയുടെ വടക്ക് ഭാഗത്ത് 3,00,000ത്തിലധികം ആളുകൾ ഭക്ഷണവും മരുന്നും വെള്ളവും വൈദ്യുതിയും ഇല്ലാതെ ജീവിക്കുന്ന വിനാശകരമായ സാഹചര്യമാണുള്ളതെന്നും ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി ചൂണ്ടിക്കാട്ടി. മാനുഷിക സഹായത്തിൻ്റെ തടസ്സമില്ലാത്ത പ്രവേശനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു, 

"ഗസയിലേക്ക് നൽകുന്ന ഏതൊരു സഹായവും ജനസംഖ്യയ്ക്ക് ആവശ്യമുള്ളതിൻ്റെ വളരെ ലളിതമായ ഭാഗം മാത്രമാണ്. 2.5 ദശലക്ഷം ആളുകൾ ആരോഗ്യ-അടിയന്തര സേവനങ്ങളുടെ പൂർണ്ണമായ അഭാവത്തിലാണ് ജീവിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ആളുകൾ ടെൻ്റുകളിൽ താമസിക്കുന്നുണ്ട്. മാനുഷിക സഹായം വേണ്ടവരുടെ സംഖ്യകളും ആവശ്യങ്ങളും സങ്കൽപ്പിക്കാൻ പോലും കഴിയില്ല," - ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. 

ഗസയിലേക്ക് സഹായം എത്തിക്കുന്നതിനായി ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ ഖത്തർ ആരംഭിച്ച എയർ ബ്രിഡ്ജ് 80 ലധികം വിമാനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, സഹായം ലഭിക്കുന്നതിനുള്ള വെല്ലുവിളികൾ നിരന്തരം അതിഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഗൗരവമായി നിലകൊള്ളണം. സാഹചര്യത്തെ കൂടുതൽ വ്യക്തമായി കൈകാര്യം ചെയ്യണമെന്നും ഡോ. അൽ അൻസാരി പറഞ്ഞു. ഗസയിലേക്ക് പൂർണവും നിരുപാധികവുമായ സഹായം അനുവദിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഭാഗത്തു നിന്ന് യഥാർത്ഥ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

"മാനുഷിക സഹായം നൽകുന്നതിനും ചർച്ചകൾ വേണമെന്നുള്ളത് വേദനാജനകമാണ്. സിവിലിയന്മാരെ ആക്രമിക്കുന്നത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ്". 

ഇസ്രായേൽ-ഹമാസ് മധ്യസ്ഥ ചർച്ചകളെ കുറിച്ചും ഡോ. അൽ അൻസാരി സംസാരിച്ചു. റമദാൻ മാസത്തിന് മുമ്പ് കരാറിലെത്താൻ ഖത്തറിന്റെ സമ്മർദ്ദം തുടരുകയാണ്. കരാറിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, എന്നാൽ നിരവധി തടസ്സങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News