Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ

April 20, 2024

news_malayalam_un_updates

April 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ ഫ​ല​സ്തീ​ന് സ​മ്പൂ​ർ​ണാം​ഗ​ത്വം ന​ൽ​കു​ന്ന​ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ. നീ​തി പ​രാ​ജ​യ​പ്പെ​ട്ട ദുഃ​ഖ​ക​ര​മാ​യ ദി​വസമാണിതെന്നും, മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാണിതെന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

ഫ​ല​സ്തീ​ന് പൂ​ർ​ണാം​ഗ​ത്വ​മെ​ന്ന യു.​എ​ൻ ര​ക്ഷാ സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ അ​മേ​രി​ക്ക​യാ​ണ് വീ​റ്റോ ചെ​യ്ത​ത്. അൾജീരിയയാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. അൾജീരിയ, മൊസാബിക്, സിയറ ലിയോൺ, ഗയാന, ഇക്വഡോർ, റഷ്യ, ചൈന, ഫ്രാൻസ്, സ്ളോവേനിയ, മാൾട്ട, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്. ബ്രിട്ടനും സ്വിറ്റ്സർലാൻഡും വോട്ടെടുപ്പിൽ വിട്ടുനിന്നു.

പൂ​ർ​ണ അം​ഗ​ത്വ​മെ​ന്ന ക​ര​ട് പ്ര​മേ​യ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ട​തി​ലൂ​ടെ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പുനഃസ്ഥാ​പി​ക്കു​ന്ന​തി​ലും ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ലും അ​ന്താ​രാ​ഷ്ട്ര ബോ​ഡി വീ​ണ്ടും നി​സ്സ​ഹാ​യ​രാ​യി കീ​ഴ​ട​ങ്ങു​ന്ന​ത് വെ​ളി​പ്പെ​ടു​ക​യാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

193 അം​ഗ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പ്ര​മേ​യം സു​ര​ക്ഷ സ​മി​തി​യി​ലെ​ത്തി​യ​ത്. യു.​എ​ന്നി​ന്റെ 194ാം അം​ഗ​മാ​യി ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​ൽ പ്ര​മേ​യം പാ​സാ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് മു​മ്പു ത​ന്നെ യു.​എ​സ്, പ്ര​മേ​യ​ത്തെ വീ​റ്റോ ചെ​​യ്ത​ത് തി​രി​ച്ച​ടി​യാ​യി. 1967ലെ ​അ​തി​ർ​ത്തി​ക​ൾ ക​ണ​ക്കാ​ക്കി കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​ക്കി ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ച്ച് ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​മാ​ണ് ശാ​ശ്വ​ത സ​മാ​ധാ​ന​മാ​ർ​ഗ​മെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

അതേസമയം, 2012 മുതൽ യു.എൻ ജനറൽ അസംബ്ലിയിൽ നിരീക്ഷക രാഷ്ട്രത്തിന്റെ സ്ഥാനമാണ് ഫലസ്തീനുള്ളത്. ഇതുപ്രകാരം ചർച്ചകളിലും യു.എൻ ഓർഗനൈസേഷനുകളിലും പ്രതിനിധിക്ക് പ​ങ്കെടുക്കാം. എന്നാൽ വോട്ടവകാശം ഉണ്ടാകില്ല.

യു.എൻ ചാർട്ടർ അനുസരിച്ച് സെക്യൂരിറ്റി കൗൺസിലിൻ്റെ ശുപാർശ പ്രകാരം ജനറൽ അസംബ്ലിയുടെ തീരുമാനത്തിലൂടെയാണ് രാജ്യങ്ങൾക്ക് യു.എൻ അംഗത്വം നൽകുന്നത്. ഒരു കൗൺസിൽ പ്രമേയത്തിന് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ലഭിക്കണം. കൂടാതെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യാനും പാടില്ല.

കരട് പ്രമേയത്തെ വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയെ ഫലസ്തീൻ അതോറിറ്റി അപലപിച്ചു. വീറ്റോ അധികാരം അന്യായവും അധാർമികവുമായി ഉപയോഗിക്കുകയാണെന്ന് ഫലസ്തീൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.

അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചത് ചരിത്രത്തിൻ്റെ ഗതി മാറ്റാനുള്ള നിരാശാജനകമായ ശ്രമമാണെന്ന് യു.എന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു. അമേരിക്ക പ്രായോഗികമായി ഒറ്റപ്പെട്ടു എന്നതിന്റെ തെളിവാണ് ഈ വോട്ടെടുപ്പ്. അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് ചരിത്രം മാപ്പുനൽകില്ലെന്നും നെബെൻസിയ കൂട്ടിച്ചേർത്തു.

അതേസമയം, അമേരിക്ക മറ്റു രാജ്യങ്ങളോടും വീറ്റോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ നിരസിച്ചതായാണ് റിപ്പോർട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News