Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ഖത്തര്‍ അംഗത്വം നേടി

November 16, 2023

News_Qatar_Malayalam

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2023-27 കാലയളവിലെ യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി ഖത്തറിനെ തെരഞ്ഞെടുത്തു. നവംബര്‍ 22 വരെ പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച്  നടന്ന തെരഞ്ഞെടുപ്പില്‍ 167 വോട്ടുകള്‍ ഖത്തറിന് ലഭിച്ചു.  ഖത്തര്‍ ഉള്‍പ്പെടെ 56 രാജ്യങ്ങളാണ് യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡിലുള്ളത്. സംസ്‌കാരം, വിദ്യാഭ്യാസം, സാമൂഹിക, മനുഷ്യ ശാസ്ത്രം, ആശയവിനിമയം, വിവര മേഖലകളില്‍ യുഎന്‍ പ്രമേയങ്ങളുടെ കരട് നിര്‍വഹണ സംവിധാനത്തില്‍ തീരുമാനമെടുക്കുന്നതും എക്‌സിക്യൂട്ടീവ് ബോര്‍ഡാണ്. 

പ്രോഗ്രാം ആന്‍ഡ് എക്സ്റ്റേണല്‍ റിലേഷന്‍സ് കമ്മീഷന്‍, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മീഷന്‍, പ്രത്യേക സമിതി, കണ്‍വെന്‍ഷനുകളുടെയും ശുപാര്‍ശകളുടെയും കമ്മിറ്റി, എന്‍ജിഒ-യുനെസ്‌കോ ലെയ്സണ്‍ കമ്മിറ്റി എന്നിങ്ങനെ അഞ്ച് കമ്മിറ്റികളിലൂടെയും ഉപബോഡികളിലൂടെയുമാണ് എക്സിക്യൂട്ടീവ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് അംഗമാകുന്നതോടെ സംഘടനയുടെ പ്രവര്‍ത്തന മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര-പ്രാദേശിക ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഖത്തറിന് കഴിയും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News