Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ നിക്ഷേപ മേഖല വീണ്ടും ഉണരുന്നു, അൽ ഷഹീൻ ഫീൽഡിൽ നിന്നുള്ള എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ 600 കോടി ഡോളറിന്റെ പദ്ധതിയുമായി ഖത്തർ എനർജി 

February 01, 2024

news_malayalam_qatar_energy_updates

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പ്ര​തി​ദി​ന എണ്ണ ഉൽപാദനം ഒ​രു ല​ക്ഷം ബാരൽ കൂടി  വർധിപ്പിക്കാൻ ലക്ഷ്യമാക്കിയുള്ള അൽ-ഷഹീൻ ഫീൽഡിൻ്റെ വികസന പ​ദ്ധ​തി​ക്കാ​യി ഖ​ത്ത​ർ എ​ന​ർ​ജി വ​ൻ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ചു. അ​ൽ ഷ​ഹീ​നി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കായി  600 കോ​ടി ഡോ​ള​റി​ന്റെ ക​രാ​റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. 'റു​അ് യ' എന്നാണ് പദ്ധതിയുടെ പേര്. 

 

ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഖ​ന​ന ഓ​ഫ് ഷോ​ര്‍ പ​ദ്ധ​തി​യാണ്  അ​ല്‍ ഷ​ഹീ​ന്‍. 2027 മു​ത​ല്‍ പ​ദ്ധ​തി പൂ​ര്‍ണ​തോ​തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങും. അ‍ഞ്ചു​വ​ര്‍ഷം കൊ​ണ്ട് 550 മി​ല്യ​ൻ ബാ​ര​ൽ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 200 പു​തി​യ എ​ണ്ണ​ക്കി​ണ​റു​ക​ളും കേ​ന്ദ്രീ​കൃ​ത പ്രോ​സ​സ് കോം​പ്ലക്‌സും ഉണ്ടാക്കും. അ​ല്‍ ഷ​ഹീ​ന്‍ പ​ദ്ധ​തി​യി​ല്‍ 70 ശ​ത​മാ​നം ഓ​ഹ​രി ഖ​ത്ത​ര്‍ എ​ന​ര്‍ജി​യും 30 ശ​ത​മാ​നം ടോ​ട്ട​ല്‍ എ​ന​ര്‍ജി​ക്കു​മാ​ണ്. നോ​ര്‍ത്ത് ഫീ​ല്‍ഡ് പ്ര​കൃ​തി വാ​ത​ക പ​ദ്ധ​തി​ക​ളു​ടെ വി​പു​ല​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്ക് പി​ന്നാ​ലെ​യാ​ണ് എ​ണ്ണ ഖ​ന​ന മേ​ഖ​ല​യി​ലും ഖ​ത്ത​ര്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. എ​ൻ​ജി​നീ​യ​റി​ങ്, സം​ഭ​ര​ണം, നി​ർ​മാ​ണം, ഇ​ൻ​സ്റ്റ​ലേ​ഷ​ൻ എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ലാ​യാ​ണ് പ്ര​വ​ർ​ത്ത​ന വി​പു​ലീ​ക​ര​ണം സം​ബ​ന്ധി​ച്ച് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​പ്പാ​ട​ത്തി​ന്റെ വി​ക​സ​ന​ പദ്ധതിയിലെ  സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് കരാറെന്ന് ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യും ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ സാ​ദ് ഷെ​രീ​ദ അ​ൽ-​ക​അ​ബി പറഞ്ഞു. രാ​ജ്യ​ത്തി​ന്റെ പ​കു​തി​യോ​ളം അ​സം​സ്‌​കൃ​ത എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​ൽ-​ഷ​ഹീ​ന്റെ മു​ഴു​വ​ൻ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തിൽ  സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഇതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖ​ത്ത​റി​ന്റെ തീ​ര​ത്തു​ നി​ന്ന് 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ പു​റം​ക​ട​ലി​ലാ​യാ​ണ് സ​മ്പ​ന്ന​മാ​യ അ​ൽ ഷ​ഹീ​ൻ എ​ണ്ണ​പ്പാ​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.

എ​ണ്ണ നി​ക്ഷേ​പ​ത്തി​ൽ ലോ​ക​ത്തി​ലെ ​ത​ന്നെ ഏ​റ്റ​വും വ​ലി​യ പദ്ധതിയായാണ് അ​ൽ ഷ​ഹീ​ൻ അറിയപ്പെടുന്നത്. 1994ൽ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ  ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ച ഇ​വി​ടെ നി​ന്ന് 2007ൽ ​പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം 3,00,000 ല​ക്ഷം ബാ​ര​ൽ വ​രെ എ​ത്തി​യി​രു​ന്നു. ഇ​ത് വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പു​തി​യ നി​ക്ഷേ​പം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News