Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫോർബ്‌സ് മിഡിൽ ഈസ്റ്റിലെ ‘സുസ്ഥിര’ പട്ടികയിൽ പത്ത് ഖത്തർ സ്ഥാപനങ്ങൾ

October 23, 2023

news_malayalam_development_updates_in_qatar

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫോർബ്‌സ് മിഡിൽ ഈസ്റ്റിലെ ‘സുസ്ഥിര 100’ പട്ടികയിൽ പത്ത് ഖത്തർ കമ്പനികൾ ഇടം നേടി.ബാങ്കിംഗ്-ഫിനാൻഷ്യൽ സർവീസസ്, ഇൻവെസ്റ്റ്മെന്റ്, ഓയിൽ-ഗ്യാസ്, റിയൽ എസ്റ്റേറ്റ് ആൻഡ് കൺസ്ട്രക്ഷൻ, ടെക്നോളജി ആൻഡ് ടെലികോം, ട്രാൻസ്‌പോർട് ലോജിസ്റ്റിക്സ്, ട്രാവൽ ആൻഡ് ടൂറിസം എന്നീ വിഭാഗങ്ങളാണ് റാങ്ക് പട്ടികയിലുള്ളത്.  

ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ് (റാങ്ക് 2), ഖത്തർ ഇസ്ലാമിക് ബാങ്ക് (റാങ്ക് 10); ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (റാങ്ക് 4); ഖത്തർ എനർജി (റാങ്ക് 3); ഖത്തറി ഡയർ (റാങ്ക് 10); ഊറിഡൂ ഗ്രൂപ്പ് (റാങ്ക് 4); നകിലാത്ത് (റാങ്ക് 5), ജിഡബ്ല്യുസി (റാങ്ക് 9), ഖത്തർ നാവിഗേഷൻ (മിലാഹ, റാങ്ക് 10); ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് (റാങ്ക് 7) എന്നീ 10 കമ്പനികളാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്.

അതേസമയം, സുസ്ഥിര പട്ടികയിൽ  യുഎഇയിലെ 44 കമ്പനികളും, സൗദി അറേബ്യയിലെ 22 കമ്പനികളും, ഈജിപ്തിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള 3 കമ്പനികളും, ബഹ്‌റൈനിൽലും ഒമാനിലും ഓരോ കമ്പനികളുമാണ് റാങ്ക് പട്ടികയിലുള്ളത്.

ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം, മാലിന്യ സംസ്കരണം, ജല സംരക്ഷണം, ഹരിത വാസ്തുവിദ്യ, മികച്ചതും സുസ്ഥിരവുമായ കാർഷിക പദ്ധതികളിലൂടെ ഭക്ഷ്യ പരമാധികാരം വളർത്തിയെടുക്കൽ എന്നീ സംരംഭങ്ങൾ വഴി മിഡിൽ ഈസ്റ്റിൽ സുസ്ഥിരമായ ഭാവിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഫോർബ്‌സ് വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News