Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സെൻട്രൽ ബാങ്ക് വർഷാവസാന അവധി പ്രഖ്യാപിച്ചു

December 28, 2023

news_malayalam_qcb_updates

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) വർഷാവസാനത്തോടനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 2024 ജനുവരി 1ന് (തിങ്കളാഴ്ച) ബാങ്കുകൾ അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ സെൻട്രൽ ബാങ്ക്, ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി, ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവയ്ക്കും അവധി ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. അവധി കഴിഞ്ഞ് ജനുവരി 2ന് (ചൊവ്വാഴ്ച)  എല്ലാ സ്ഥാപനങ്ങളും വീണ്ടും തുറക്കുമെന്നും ക്യുസിബി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News