Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീന്‍ പുനരധിവാസത്തിനായി ഖത്തര്‍ യു.എന്‍ ഏജന്‍സിക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ചു 

March 07, 2024

news_malayalam_israel_hamas_attack_updates

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഖത്തര്‍, യു.എന്‍.ആര്‍.ഡബ്ല്യു.എയ്ക്ക് (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി) 25 മില്യണ്‍ യുഎസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചു. 25 മില്യണ്‍ ഡോളര്‍ കൂടി യു.എന്‍.ആര്‍.ഡബ്ല്യു.എയ്ക്ക് നല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ (ബുധന്‍) അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ഖത്തര്‍ പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനിയാണ് സഹായം പ്രഖ്യാപിച്ചത്.

ഗസയില്‍ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്ന സാധാരണക്കാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഗസയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര അന്താരാഷ്ട്ര നടപടിക്ക് ഖത്തര്‍ ആവശ്യപ്പെടുന്നതായും ഷെയ്ഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അനുസരിക്കാന്‍ ഇസ്രായേലിനെ ബാധ്യസ്ഥമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു. ഗസയില്‍ ഉടനടി വെടിനിര്‍ത്തലിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനും, ഗസയിലെ എല്ലാ മേഖലകളിലേക്കും മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ പ്രവേശിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി സഹകരിച്ച് ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ ആവര്‍ത്തിച്ചു. 

അതേസമയം, യുഎന്‍ആര്‍ഡബ്ല്യുഎയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ടാര്‍ഗെറ്റിംഗ് കാമ്പെയ്നിനേയും ഖത്തര്‍ അപലപിച്ചു. ഏജന്‍സിക്ക് അനുവദിച്ച മറ്റ് രാജ്യങ്ങളുടെ ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഖത്തര്‍ വ്യക്തമാക്കി. യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള പിന്തുണ താല്‍ക്കാലികമായി നിര്‍ത്തിവച്ച രാജ്യങ്ങളുടെ തീരുമാനങ്ങള്‍ അവലോകനം ചെയ്യണമെന്നും, ഫണ്ടിംഗ് പുനരാരംഭിക്കണമെന്നും ഖത്തര്‍ ആഹ്വാനം ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News