Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സംയുക്ത തൊഴില്‍ പദ്ധതി; ഖത്തറും ഐ.എല്‍.ഒയും കരാറില്‍ ഒപ്പുവച്ചു

March 05, 2024

news_malayalam_development_updates_in_qatar

March 05, 2024

ഖദീജ അബ്രാർ

ദോഹ: ഖത്തറും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ.എല്‍.ഒ) തങ്ങളുടെ സംയുക്ത തൊഴില്‍ പദ്ധതി നാലു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന് ധാരണയായി. ഖത്തർ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മാരിയും, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് ഹംഗ്‌ബോയും കരാറില്‍ ഒപ്പുവച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലെ ഐ.എല്‍.ഒ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ദേശീയ തൊഴില്‍ ശക്തിയുടെ മത്സരശേഷി ഉയര്‍ത്താനും തൊഴില്‍ മേഖല മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. 

ഖത്തര്‍ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം 2024-2030 എന്നിവയ്ക്ക് അനുസൃതമായി തൊഴില്‍ സേനയുമായി ബന്ധപ്പെട്ട ദേശീയ മുന്‍ഗണനകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഖത്തറും ഐ.എല്‍.ഒയും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തന പരിപാടി വിപുലീകരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News