Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗൾഫ് ഭരാണാധികാരികൾ ദോഹയിൽ, അമീർ സ്വീകരിച്ചു

December 05, 2023

 Qatar_News_Malayalam

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജിസിസി(ഗൾഫ് സഹകരണ കൗൺസിൽ) സുപ്രീം കൗൺസിലിന്റെ 44-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ദോഹയിൽ എത്തി. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) അമീരി ടെർമിനലിൽ എത്തിയ നേതാക്കളെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ കാബിനറ്റ് ഉപപ്രധാനമന്ത്രി, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അൽ സബാഹ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരെയാണ് ഖത്തർ അമീർ നേരിട്ടെത്തി സ്വീകരിച്ചത്

ഖത്തർ അമീറിന് പുറമെ, ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് അൽതാനി, അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, എന്നിവരും സംഘത്തിലുണ്ടായിരുന്നു. യുഎഇയിലെ ഖത്തർ അംബാസഡർ ഡോ. സുൽത്താൻ സൽമീൻ അൽ മൻസൂരി, ഖത്തറിലെ യു.എ.ഇ അംബാസഡർ ഡോ. സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷഖ്ബൂത് അൽ നഹ്യാൻ, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും നേതാക്കളെ സ്വീകരിക്കാൻ എത്തിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News