Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുവൈത്ത് അമീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ, ഖത്തറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

December 16, 2023

Malayalam_News_Qatar

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചനം അറിയിച്ചു. ഖത്തറിൽ മൂന്ന് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിക്കുകയും പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യുമെന്ന് ഖത്തർ അമീർ പ്രഖ്യാപിച്ചു.  

"കുവൈത്ത് അമീറിന്റെ വിയോഗത്തോടെ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചു. ഒരു നേതാവെന്ന നിലയിൽ തന്റെ മാതൃ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള വിശ്വസ്തത, പൊതു ഗൾഫ് ബന്ധം ശക്തിപ്പെടുത്താനുള്ള വ്യഗ്രത, അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സുപ്രധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമർപ്പണം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. രാജ്യത്തും ലോകത്തിലും സുരക്ഷയും സ്ഥിരതയും സമാധാനവും നിലനിർത്താനും, രാജ്യത്തും ഭരണകുടുംബത്തിനും ജനതയ്ക്കും ക്ഷമയും സാന്ത്വനവും നൽകാനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു," ഖത്തർ അമീർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News