Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവേസിന്റെ ഗോവ സർവീസ്;  ദബോലിംമിൽ നിന്ന് മനോഹറിലേക്ക് മാറ്റുന്നു

February 26, 2024

news_malayalam_qatar_airways_updates

February 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സൗത്ത് ഗോവയിലെ ദബോലിം എയർപോർട്ടിൽ നിന്ന് (GOI) വടക്കൻ ഗോവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹർ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് (GOX) ഖത്തർ എയർവേസിന്റെ സർവീസ് മാറ്റുന്നതായി അധികൃതർ പ്രഖ്യാപിച്ചു. 2024 ജൂൺ 20 മുതൽ പുതിയ സർവീസ് ആരംഭിക്കും. എയർബസ് 320 ബോയിംഗ് 787 എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. 

ഖത്തറില്‍ നിന്ന് പ്രാദേശിക സമയം രാത്രി 7:40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 1:55 ന് ഗോവയിൽ എത്തും. 522 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്.  ഗോവയിൽ നിന്ന് വൈകിട്ട് 3:40 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5 മണിക്ക് ദോഹയില്‍ തിരിച്ചെത്തും. 523 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്. 

അത്യാധുനിക ഇൻഫ്രാസ്ട്രക്ചറും ഹോട്ടലുകളും പൊതുഗതാഗത സൗകര്യങ്ങളും ഉള്ളതിനാൽ, പുതിയ വിമാനത്താവളം യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവം നൽകും. 2009ലാണ് ആദ്യമായി ഗോവയിൽ ഖത്തർ എയർവേയ്‌സ് സർവീസ് ആരംഭിച്ചത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, അമൃത്‌സർ, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, എന്നിവയുൾപ്പെടെ ഇന്ത്യയിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവിൽ ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News