Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അല്‍-മീറിനെ അയാട്ട ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിലേക്ക് തെരഞ്ഞെടുത്തു

December 14, 2023

Malayalam_Qatar_News

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ എയര്‍വേസ് സിഇഒ മുഹമ്മദ് അല്‍-മീറിനെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിലേക്ക് തെരഞ്ഞെടുത്തു. ഏകദേശം 320 എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന എയര്‍ലൈനുകളുടെ ട്രേഡ് അസോസിയേഷനാണ് അയാട്ട(IATA). എയര്‍ലൈന്‍ വ്യവസായത്തെ പ്രതിനിധീകരിക്കുകയും സഹായിക്കുകയും ചെയ്യുകയാണ് അസോസിയേഷന്റെ ദൗത്യം. 

അതേസമയം അറബ് എയര്‍ലൈന്‍സിന്റെ പ്രാദേശിക അസോസിയേഷനായ അറബ് എയര്‍ കാരിയേഴ്‌സ് ഓര്‍ഗനൈസേഷന്റെ (AACO) എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അംഗമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. 

പത്ത് വര്‍ഷത്തിലേറെയായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചതിന് ശേഷം ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് അല്‍-മീര്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ ആയി ചുമതലയേറ്റത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News