Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിലെ നിയോം ബേയിലേക്ക് ഖത്തർ എയർവേസ് സർവീസ് ആരംഭിച്ചു 

December 10, 2023

Malayalam_Qatar_News

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സൗദിയിലെ നിയോം ബേ വിമാനത്താവളത്തിലേക്ക് ഖത്തർ എയർവേയ്‌സ് പുതിയ വിമാന സർവീസ് ആരംഭിചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഉദ്ഘാടന വിമാനം ഇന്നലെ (ഡിസംബർ 9) നിയോം ബേയിൽ എത്തി. ഖത്തർ എയർവേയ്‌സിന്റെ എയർബസ് A320-214 വിമാനമാണ് നിയോം ബേയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസ് നടത്തുന്നത്. ഇതോടെ, ഖത്തര്‍ എയർവെയ്‌സ് സര്‍വീസ് നടത്തുന്ന സൗദിയിലെ ഒൻപതാമത്തെ നഗരമായിരിക്കും നിയോം ബേ. 

ശനിയാഴ്ച നിയോം ബേയിൽ നിന്ന് രാവിലെ 11:25ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2:00 മണിക്ക് ദോഹയിലെത്തും. വ്യാഴാഴ്ചകളിൽ ദോഹയിൽ നിന്ന് രാവിലെ 6:35ന് പുറപ്പെടുന്ന വിമാനം രാവിലെ 9:50നാണ് നിയോം ബേയിലെത്തുന്നത്.  

അതേസമയം, സൗദിയിലെ യാംബുവിലേക്കും ഖത്തര്‍ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഞായര്‍, ബുധന്‍ ദിവസങ്ങളിൽ ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News