Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോസ് ഏഞ്ചൽസിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്‌സ് വിമാനം എഡിൻബർഗിൽ അടിയന്തര ലാൻഡിങ് നടത്തി

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യുറോ 

സ്‌കോട്ട്‌ലൻഡ് :ലോസ് ഏഞ്ചൽസിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്‌സ് വിമാനം എഡിൻബർഗിൽ (ഇഡിഐ) അടിയന്തരമായി ഇറക്കി. ഖത്തർ എയർവേയ്‌സ് (ക്യുആർ) എയർബസ് എ 350 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. നിലവിൽ എഡിൻബർഗിലുള്ള വിമാനം ദോഹയിലേക്കുള്ള സർവീസ് പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ്.

വിമാനം  വഴിതിരിച്ചുവിടാനുള്ള കാരണം വ്യക്തമല്ലെങ്കിലും മെഡിക്കൽ എമർജൻസി കാരണമാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് സൂചന.ഏകദേശം എട്ട് മണിക്കൂറും 35 മിനിറ്റും പറന്നതിന് ശേഷമാണ് ക്യൂ.ആർ 740  വിമാനം അടിയന്തര ലാൻഡിങ് പ്രഖ്യാപിച്ചതെന്ന് റഡാർ 24 റിപ്പോർട്ട് ചെയ്തു.ഈ സമയത്ത് വിമാനം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News