Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന് 

March 28, 2024

news_malayalam_development_updates_in_qatar

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മിഡിൽ ഈസ്റ്റ് മേഖലയുടെ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനത്തിലധികവും ഖത്തറിൻ്റേതാണെന്ന് റിപ്പോർട്ട്. ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറമാണ് (ജിഇസിഎഫ്) റിപ്പോർട്ട് പുറത്തു വിട്ടത്. ജിഇസിഎഫിന്റെ ‘ഗ്ലോബൽ ഗ്യാസ് ഔട്ട്‌ലുക്ക് 2050’ എന്ന റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം 101 മില്യൺ ടൺ (എംടിപി) ദ്രവീകരണ ശേഷിയിൽ ഖത്തറിന് 77 എംടിപിയാണുള്ളത്. 

2050ൽ, ഏകദേശം 130 എം.ടി.പി.വൈ അധിക എൽഎൻജി ദ്രവീകരണ ശേഷി കൂട്ടിച്ചേർക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും, ഇതിന് ഖത്തർ പിന്തുണ നൽകുന്നുണ്ടെന്നും ജിഇസിഎഫ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രകൃതിവാതക കയറ്റുമതിയിലൂടെ എൽഎൻജി വിതരണത്തിന്റെ വളർച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ജിഇസിഎഫ് കൂട്ടിച്ചേർത്തു. 

വർദ്ധിപ്പിച്ച എൽഎൻജി ദ്രവീകരണ ശേഷിയുടെ ഉപയോഗ നിരക്കും ഉയർന്നതായിരിക്കും. 2050 ആകുമ്പോഴേക്കും ഇത് 90 ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒമാനിൽ 1 എംടിപി അധിക എൽഎൻജി ദ്രവീകരണ സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ഇറാഖിൽ 2030ലും, ഇറാനിൽ (2040ലുമാണ് എൽഎൻജി ദ്രവീകരണ സൗകര്യങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ, ഖത്തറിൻ്റെ എൻഎഫ്ഇ വിപുലീകരണ പദ്ധതിയിൽ, 33 എംടിപി ദ്രവീകരണ ശേഷി നിർമാണത്തിലാണ്. കൂടാതെ, യെൻ.എഫ്.എസ് വിപുലീകരണ പദ്ധതിയിൽ ഫീഡ് ജോലികളും നടക്കുന്നുണ്ട്. ഇതിലൂടെ 16 എം.ടി.പി.വൈ കൂടി ചേർക്കും.

മിഡിൽ ഈസ്റ്റിനുള്ളിലെ പൈപ്പ്‌ലൈൻ വ്യാപാരത്തെ സംബന്ധിച്ച്, ഡോൾഫിൻ ഗ്യാസ് പൈപ്പ്‌ലൈനാണ് ഏറ്റവും വലിയ പൈപ്പായി നിലകൊള്ളുന്നത്. ഖത്തറിലെ നോർത്ത് ഫീൽഡിനെ യുഎഇയിലേക്കും ഒമാനിലേക്കും ബന്ധിപ്പിക്കുന്ന ഈ പൈപ്പ്ലൈന് പ്രതിവർഷം 33 ബിസിഎം ശേഷിയാണുള്ളത്. 

ഖത്തറിൻ്റെ എൽഎൻജി കയറ്റുമതിയുടെ സാധ്യതകൾ 2.6 മടങ്ങ് വളർച്ചയാണ് വിഭാവനം ചെയ്യുന്നത്. നിലവിലെ 77 മില്യൺ ടണ്ണിൽ നിന്ന് 2050 ഓടെ 208 മില്യൺ ടണ്ണിലെത്താനാണ് ലക്ഷ്യമിടുന്നത്. പൈപ്പ് ലൈൻ ഗ്യാസ് ഇറക്കുമതിക്കൊപ്പം എൽഎൻജിയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും യുഎഇ പങ്കാളികളാകുന്നുണ്ട്. 2022-ൽ യുഎഇ 7 ബിസിഎം എൽഎൻജി കയറ്റുമതി ചെയ്യുകയും, ഡോൾഫിൻ ഗ്യാസ് പൈപ്പ് ലൈൻ വഴി പ്രധാനമായും ഖത്തറിൽ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്, ജിഇസിഎഫ് പറഞ്ഞു.

അബുദാബിയിലെ ദാസ് ഐലൻഡ് ദ്രവീകൃത പ്ലാൻ്റ് വഴി, എൽഎൻജി കയറ്റുമതി സുഗമമാക്കുന്നുണ്ട്. ഇതിന് മൊത്തത്തിൽ 5.6 എം.ടി.പി.വൈ ശേഷിയുണ്ട്. 2050-ഓടെ, യുഎഇ എൽഎൻജിയുടെ മൊത്തം കയറ്റുമതിക്കാരായി മാറുമെന്നാണ് പ്രതീക്ഷ. അതിൻ്റെ മൊത്തത്തിലുള്ള എൽഎൻജി കയറ്റുമതി 13 മില്യൺ ടണ്ണിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2036-ന് ശേഷം നിലവിലുള്ള 5.5 മില്യൺ ടണ്ണിൽ നിന്ന് വർധനവ് ആരംഭിക്കും. 2050 ഓടെ, ഏഷ്യാ പസഫിക് മേഖല മിഡിൽ ഈസ്റ്റിൽ നിന്ന് 186 മില്യൺ ടൺ എൽഎൻജി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും ജി.ഇ.സി.എഫ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News