Breaking News
വെള്ളപ്പൊക്ക ദുരിതാശ്വാസം; ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു  | മൽഖാ റൂഹി ചികിത്സാ ഫണ്ട്,സ്‌പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു  | ഖത്തറിലെത്തിയ തമിഴ് സിനിമാ താരം ജീവ രവിയെ ഐസിസി ആദരിച്ചു | ഖത്തറിന്റെ ടൂറിസം മേഖലയിൽ ഉണർവ് പകരാൻ വിവിധ പരിപാടികൾ,പ്രതീക്ഷിക്കുന്നത് 90.08 ബില്യൺ റിയാൽ  | അറബ് ഉച്ചകോടി; ബഹ്‌റൈനിൽ രണ്ട് ദിവസം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  | സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ഇനി ‘മുസാനിദ്​’ പ്ലാറ്റ്‌ഫോം വഴി  | ഡോ. മോറന്‍ മാര്‍ അത്തനോഷിയസ് യോഹന്‍ മേത്രപോലിത്തയുടെ നിര്യാണത്തില്‍ ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ല(ഫോട്ട)അനുശോചിച്ചു | മലയാള സിനിമയുടെ വളർച്ചയിൽ പ്രവാസികൾ വലിയ പങ്കുവഹിച്ചതായി പൃഥ്വിരാജ് സുകുമാരൻ  | ഫലസ്തീൻ വനിതകൾക്ക് ആദരം; ഖത്തറിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു  | ഈജിപ്തിൽ കൂടുതൽ വാതക പര്യവേക്ഷണ​വു​മാ​യി ഖത്തർ എനർജി |
ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' മെയ് 2ന് 

April 28, 2024

news_malayalam_indian_embassy_of_qatar_updates

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി 'മീറ്റ് ദി അംബാസഡർ' ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. മെയ് 2ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണി മുതലാണ് പരിപാടി. ഖത്തർ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. 

മെയ് 2ന് ഉച്ചക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News