Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കടൽ വഴി,പുതിയ പദ്ധതിയുമായി ഖത്തർ

July 30, 2023

July 30, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: അഞ്ച് അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാവിക റൂട്ടുമായി ഖത്തറിലെ തുറമുഖങ്ങളുടെ ഓപറേറ്റര്‍മാരായ ക്യു ടെര്‍മിനല്‍സ്.

'മിഡിലീസ്റ്റ് 6'എന്ന പേരിൽ സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യു.എ.ഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളെ ഹമദ് അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്ന  പുതിയ കപ്പല്‍ സര്‍വീസാണ് ക്യു ടെര്‍മിനല്‍സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

സ്ഥിരമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കിടയില്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഗതാഗതത്തിന് മിഡിലീസ്റ്റ് 6 വഴിവെക്കുമെന്ന് ക്യൂ ടെര്‍മിനല്‍സ് വ്യക്തമാക്കി.. സൗദി, ഒമാൻ, യു.എ.ഇ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പത്തോളം തുറമുഖങ്ങളിലൂടെയായിരിക്കും പുതിയ സര്‍വീസ് .

ഈ വര്‍ഷം മേയില്‍ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ തുറമുഖങ്ങളും ചെങ്കടലിലെയും, പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖലയിലെ തുറമുഖങ്ങളും ബന്ധിപ്പിച്ച്‌ ദോഹ ഹമദ് പോര്‍ട്ടില്‍ നിന്നും പുതിയൊരു സര്‍വീസ് ആരംഭിച്ചിരുന്നു. മേഖലയിലേക്കുള്ള ചരക്കുഗതാഗതം സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗള്‍ഫ്-ഇന്ത്യാ എക്‌സ്പ്രസ് ഉള്‍പ്പെടെ അഞ്ച് സര്‍വീസുകളാണ് തുടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News