Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീൻ വിരുദ്ധ ക്രിസ്മസ് പരസ്യം: ഖത്തറിലെ മാർക്ക് ആൻഡ് സ്പെൻസർസിനെതിരെ പ്രതിഷേധം 

November 03, 2023

news_malayalam_cafe_updates

November 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീൻ വിരുദ്ധ ക്രിസ്മസ് പരസ്യം പുറത്തിറക്കിയതിന് ഖത്തറിലെ മാർക്ക് ആൻഡ് സ്പെൻസർസിനെതിരെ പ്രതിഷേധം. ഫലസ്തീൻ പതാകയുടെ നിറത്തിലുള്ള ക്രിസ്മസ് പാർട്ടി തൊപ്പികൾ അടുപ്പിൽ കത്തിക്കുന്നത് കാണിക്കുന്ന ഫോട്ടോയാണ് മാർക്ക് ആൻഡ് സ്പെൻസർസ്  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കൂടാതെ, ചിത്രത്തിന് "#LoveThismasNotThatmas" എന്ന അടിക്കുറിപ്പുള്ള ഹാഷ്‌ടാഗിനെ ഹമാസിനെക്കുറിച്ചുള്ള പരാമർശമായാണ് ആളുകൾ കണ്ടത്.

സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ കമ്പനി മാപ്പ് പറഞ്ഞ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കൂടാതെ, സംഭവം വിവാദമായതോടെ ഔപചാരിക പ്രസ്താവനയും കമ്പനി പുറത്തിറക്കി.

“ഇന്ന് ഞങ്ങൾ ഞങ്ങളുടെ ക്രിസ്മസ് പരസ്യത്തിൽ നിന്നുള്ള ഒരു ഔട്ട്‌ടേക്ക് ചിത്രം പങ്കിട്ടിരുന്നു. അത് ഓഗസ്റ്റിൽ റെക്കോർഡ് ചെയ്‌തതാണ്. ക്രിസ്മസിന്റെ പരമ്പരാഗത നിറങ്ങളിലുള്ള ചുവപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളിലുള്ള ക്രിസ്മസ് പേപ്പർ പാർട്ടി തൊപ്പികൾ ഫയർ ഗ്രേറ്റിൽ കാണിച്ചു. ക്രിസ്‌മസ്‌ സീസണിൽ ആളുകൾ പേപ്പർ ക്രിസ്മസ് തൊപ്പികൾ ധരിക്കുന്നത് ആസ്വദിക്കുന്നില്ലെന്ന് കളിയായി കാണിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും, ജനങ്ങളിൽ നിന്നുള്ള ഫീഡ്‌ബാക്കിനെ തുടർന്ന് ഞങ്ങൾ പോസ്റ്റ് നീക്കം ചെയ്യുകയും മനഃപൂർവമല്ലാത്ത മുറിവേറ്റതിന് ഞങ്ങൾ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാനും ആഘോഷിക്കാനും അവരെ പ്രാപ്തരാക്കാനുമാണ് #LoveThismasNotThatmas ഹാഷ്ടാഗ് ഉദ്ദേശിക്കുന്നത്”- കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇസ്രയേൽ അനുകൂല നിലപാടിനെ തുടർന്ന് ഖത്തറിലെ പ്രമുഖ ഫ്രഞ്ച് പാറ്റിസ്റി ബേക്കറിയും അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്നു. ഇസ്രായേൽ ഭീകരർ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച മൈട്രെ ചൗക്സ്(Maître Choux) എന്ന സ്ഥാപനവുമായുള്ള പങ്കാളിത്ത കരാറിൽ നിന്ന് പിൻമാറുന്നതായി ദോഹ ഒയാസിസ് മാനേജ്‌മെന്റും പറഞ്ഞിരുന്നു. ഖത്തറിലെ തന്റെ ബേക്കറി അടച്ചുപൂട്ടണമെന്ന ഉപഭോക്താക്കളുടെ സോഷ്യൽ മീഡിയ പ്രചാരണത്തെയും സ്ഥാപനത്തിന്റെ ഫ്രഞ്ച് സ്ഥാപകൻ ജെറമി വൈസ്‌ലിക്ക് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈട്രെ ചൗക്സ്(Maître Choux)മായുള്ള കരാർ അവസാനിപ്പിക്കുന്നതായി ദോഹ ഒയാസിസ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News