Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദേശീയ കായിക ദിനം;  ഖത്തര്‍ പിഎച്ച്‌സിസിയുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

February 13, 2024

news_malayalam_phcc_updates

February 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച ഇന്നത്തെ(ഫെബ്രുവരി 13) പ്രവര്‍ത്തന സമയം ഖത്തര്‍ പിഎച്ച്‌സിസി പ്രഖ്യപിച്ചു. 22 ആരോഗ്യ കേന്ദ്രങ്ങള്‍ രാത്രി വരെ തുടരും. ഫാമിലി മെഡിസിന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങള്‍ രാത്രി 11 മണിവരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ഡെന്റല്‍ സേവനങ്ങള്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കുമെന്ന് പിഎച്ച്‌സിസി അറിയിച്ചു. 

അല്‍ വക്ര, എയര്‍പോര്‍ട്ട്, അല്‍ മഷാഫ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, വെസ്റ്റ് ബേ, അല്‍ ഷിഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, മുഐതര്‍, അല്‍ റയ്യാന്‍, മെസൈമീര്‍, അല്‍ റുവൈസ്, അല്‍ ഖോര്‍, ലീബൈബ്, ഗരാഫത്ത് അല്‍ റയ്യാന്‍, മദീനത്ത് ഖലീഫ, അല്‍ തുമാമ, റൗദത്ത് അല്‍ ഖൈല്‍, അല്‍ സദ്ദ്, അല്‍ കഅബാന്‍, ഉമ്മുസ്ലാല്‍, അല്‍ കരാന എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ രാത്രി വരെ പ്രവര്‍ത്തിക്കും. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും കോള്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുമെന്നും പിഎച്ച്‌സിസി അറിയിച്ചു.

അതേസമയം ഒന്‍പത് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. ഉം ഗുവൈലിന, സൗത്ത് അല്‍ വക്ര, അല്‍ ദായെന്‍, അല്‍ വജ്ബ, അല്‍ വാബ്, അബു നഖ്ല, ഖത്തര്‍ യൂണിവേഴ്സിറ്റി, അല്‍ ഗുവൈരിയ, ഉമ്മുല്‍ സെനീം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. എന്നാല്‍ രോഗികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള അപ്പോയിന്റ്‌മെന്റ് അനുസരിച്ച് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ദിവസവും രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കും. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മണി മുതല്‍ രാത്രി 10 വരെയുമാണ് പ്രവര്‍ത്തന സമയം. ലീബൈബ് ഹെല്‍ത്ത് സെന്ററില്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും അല്‍ മഷാഫ് ഹെല്‍ത്ത് സെന്ററില്‍ വൈകിട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെയും വിവാഹപൂര്‍വ പരീക്ഷാ ക്ലിനിക്കും ഇന്ന് പ്രവര്‍ത്തിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News