Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പെർമനന്റ് റസിഡൻസി കാർഡുകൾ അനുവദിക്കുന്നതിനുള്ള കമ്മിറ്റി വാദി അൽ ബനാത്തിലെ പുതിയ പാസ്‌പോർട്ട് ഓഫീസിലേക്ക് മാറ്റി 

September 10, 2023

Malayalam_Qatar_News

September 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പെർമനന്റ് റസിഡൻസി കാർഡുകൾ അനുവദിക്കുന്നതിനുള്ള കമ്മിറ്റിയെ വാദി അൽ ബനാത്തിലെ പുതിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫീസിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് (സെപ്റ്റംബർ 10) മുതൽ കമ്മിറ്റി പ്രവർത്തനമാരംഭിക്കുമെന്നും, ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7മണി മുതൽ ഉച്ചയ്ക്ക് 12:30മണി വരെയാണ് പ്രവർത്തന സമയമെന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശകർക്ക് ഗേറ്റ് നമ്പർ 1 വഴിയോ, ഹാൾ നമ്പർ 17 വഴിയോ പ്രവേശിക്കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം സന്ദർശകരെ അനുവദിക്കുന്നതല്ല. 

The Committee for Granting Permanent Residency Card has moved to the new headquarters of the General Directorate of Passports in Wadi Al-Banat. #MOIQatar pic.twitter.com/EvzkuWxDY4

— Ministry of Interior (@MOI_QatarEn) September 10, 2023

അതേസമയം, ഖത്തറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം (എം.ഓ.ഐ) അറിയിച്ചിരുന്നു. അൽ ഗരാഫയിൽ നിന്ന് വാദി അൽ-ബനാത്ത് ഏരിയയിലേക്കാണ് പാസ്പോർട്ട് ഓഫീസ് മാറ്റിയത്.  ഇന്ന് (സെപ്റ്റംബർ 10, ഞായറാഴ്ച) മുതൽ പുതിയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയും, ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെയും ഓഫീസ് പ്രവർത്തിക്കും. സന്ദർശകർക്ക് ഗേറ്റ് 1 വഴിയോ ഗേറ്റ് 3 വഴിയോ പ്രവേശനം അനുവദിക്കുന്നതായിരിക്കും. കൂടാതെ, ബേസ്മെൻറ് പാർക്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News