Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാദി അൽ-ബനാത്തിലേക്ക് മാറ്റി സ്ഥാപിച്ച പുതിയ ഖത്തർ പാസ്‌പോർട്ട് ഓഫീസ് ഞായറാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും 

September 07, 2023

Gulf_Malayalam_News

September 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം (എം.ഓ.ഐ) അറിയിച്ചു. അൽ ഗരാഫയിൽ നിന്ന് വാദി അൽ-ബനാത്ത് ഏരിയയിലേക്കാണ് പാസ്പോർട്ട് ഓഫീസ് മാറ്റിയത്.  

Location Map

2023 സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പുതിയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയും, ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെയും ഓഫീസ് പ്രവർത്തിക്കും. സന്ദർശകർക്ക് ഗേറ്റ് 1 വഴിയോ ഗേറ്റ് 3 വഴിയോ പ്രവേശനം അനുവദിക്കുന്നതായിരിക്കും. കൂടാതെ, ബേസ്മെൻറ് പാർക്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്. പുതിയ ലൊക്കേഷനിലേക്ക് എത്താൻ മുകളിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News