March 18, 2024
March 18, 2024
ദോഹ: ഖത്തറിൽ 2022ലെ ട്രാഫിക് നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാന്‍ അവസരം. ട്രാഫിക് നിയമലംഘനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് മുമ്പ് കേസ് ഫോളോ-അപ്പ് വിഭാഗത്തിലേക്ക് മാറ്റി തീര്‍പ്പാക്കാനുള്ള അവസരം ആരംഭിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്എംഎസ് അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളിലാണ് ഇത് ചെയ്യേണ്ടത്. പൊതുജനങ്ങൾക്ക് മെട്രാഷ് 2 ആപ്പിലൂടെ പിഴയടക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F