Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഓപ്പറേഷന്‍ അജയ്; ഇസ്രയേലില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ഇന്ത്യയില്‍ എത്തി

October 18, 2023

news_malayalam_operation_ajay_updates

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനവും ഇന്ത്യയില്‍ എത്തി. തെല്‍ അവീവില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 18 നേപ്പാള്‍ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 18) രാത്രി ഡല്‍ഹിയില്‍ എത്തിയ ഇന്ത്യക്കാരെ കേന്ദ്രമന്ത്രി എല്‍ മുരുകന്‍ സ്വീകരിച്ചു. 

സംഘത്തില്‍ 22 പേര്‍ മലയാളികളാണ്. സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ നിന്ന് മടങ്ങിവരാന്‍ സന്നദ്ധരായ ഇന്ത്യക്കാരെയാണ് ഓപ്പറേഷന്‍ അജയ്‌യിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിക്കുന്നത്. ആയിരത്തില്‍ അധികം ഇന്ത്യക്കാരെ ഇതിനോടകം തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News