Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജാഗ്രതാ മുന്നറിയിപ്പ്,ഖത്തറിൽ ടാക്‌സ് ഇളവുകളുടെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമമെന്ന് ജനറൽ ടാക്‌സ് അതോറിറ്റി

October 10, 2023

news_malayalam_online_spam_updates_in_qatar

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെയും ഇമെയിലുകള്‍ വഴിയും വ്യാപകമാകുന്ന തട്ടിപ്പുകളില്‍ നികുതിദായകര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ജനറല്‍ ടാക്‌സ് അതോറിറ്റി. വ്യക്തികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ടാക്‌സ് അതോറിറ്റിയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ പുറത്തായതിന് പിന്നാലെയാണ് അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് നികുതി ഇളവ്, റീഫണ്ട് എന്നിവയ്ക്കുള്ള ലിങ്കുകള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ഇത്തരം ലിങ്കുള്‍ തുറക്കരുതെന്നും വഞ്ചിതരാകരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News