Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വിദേശ ചികിത്സകള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു

February 24, 2024

news_malayalam_qatar_health_ministry_launched_online_portal_for_abroad_medical_treatment

February 24, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം വിദേശത്തെ ചികിത്സകള്‍ക്കും അനുബന്ധ നടപടികള്‍ക്കുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. വിദേശത്ത് നിന്നുള്ള മെഡിക്കല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് തീരുമാനം. മികച്ച ആരോഗ്യ പരിപാലനത്തിലൂടെ രോഗികള്‍ക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കുക, ഉയര്‍ന്ന നിലവാരമുള്ള ജീവിതം പ്രദാനം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്. 

വിദേശത്തുള്ള ചികിത്സാ അനുമതികളുടെ ഫോളോ-അപ്പ്, വിദേശത്തുള്ള രോഗിയുടെ ചികിത്സ കവറേജ്, വിദേശ ചികിത്സാ ചെലവുകള്‍ക്കുള്ള നഷ്ടപരിഹാരം, വിദേശ ചികിത്സാ സമിതിക്കെതിരെയുള്ള പരാതി സമര്‍പ്പിക്കല്‍ എന്നീ സേവനങ്ങള്‍ പോര്‍ട്ടലിലൂടെ ലഭിക്കും. അപേക്ഷകള്‍/അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കല്‍, പങ്കാളികളെ ചേര്‍ക്കല്‍, ടിക്കറ്റുകള്‍ നവീകരിക്കല്‍, ചികിത്സ നല്‍കുന്ന രാജ്യം മാറ്റല്‍, ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്തുടരല്‍ എന്നിവ പോര്‍ട്ടലിലൂടെ ലഭ്യമാക്കും. 

ഇലക്ട്രോണിക് ലിങ്ക് https://mrta.moph.gov.qa/Account/login?lang=ar&ReturnUrl=%2F

പൗരന്‍മാര്‍ക്കുള്ള ചികിത്സാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ റിലേഷന്‍സ് ആന്റ് എബ്രോഡ് ട്രീറ്റ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഡോ. ഗാലിയ മുഹമ്മദ് അല്‍ ഹറാമി പറഞ്ഞു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News