Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ജോജോ ക്ലബ് ഓണാഘോഷങ്ങൾക്ക് തുടക്കമായി

August 25, 2023

August 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ജോജോ ജോർജ് ലവേഴ്‌സ് ക്ലബും ലുലു ഹൈപ്പർമാർക്കറ്റും ചേർന്നൊരുക്കുന്ന  ഓണനിലാവ് ഓണാഘോഷ പരിപാടികൾക്ക്  തുടക്കമായി..ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന് തിയ്യതികളിലായിരിക്കും താര സാന്നിധ്യത്തോടെയുള്ള ആഘോഷപരിപാടികൾ നടക്കുകയെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രശസ്ത സിനിമാ നടിമാരായ സനുഷ, മാളവിക, നടൻ ഹരിപ്രശാന്ത് വർമ എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ഓഗസ്റ്റ് 25 ന് ഒയാസിസ് ലുലുവിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി ഒൻപതു മണി വരെയാണ് പരിപാടി നടക്കുക. ഓണപ്പൂക്കള മത്സരം, നാടൻപാട്ട്, സൂപ്പർ മമ്മി സീസൺ വൺ റിയാലിറ്റി ഷോ തുടങ്ങിയ പരിപാടികളിലായി 420 ൽ അധികം കലാകാരന്മാർ പങ്കെടുക്കും. നടി സനുഷ മുഖ്യാതിഥിയായി പങ്കെടുക്കും.

സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച അഞ്ചു മണി മുതൽ തുമാമ ഒലിവ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ഖത്തർ മഞ്ഞപ്പട നയിക്കുന്ന ബാന്റ് മേളം, പഞ്ചാരി മേളം, 180 വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര എന്നിവ നടക്കും. നടി മാളവിക മെഗാ തിരുവാതിരയിൽ പങ്കാളിയാവും. മാനവീയം 2023 എന്ന ആശയത്തെ മുൻനിർത്തി വൈകുന്നേരം ഏഴു മണി മുതൽ  സ്‌റ്റേജ് ഷോ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 300 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന ഓണ ഡാൻസ്, ഓണപ്പാട്ട്, കുമ്മാട്ടി കളി, പൂരക്കളി, മയിലാട്ടം, മറയൂരാട്ടം, കൈകൊട്ടിക്കളി, തിറകളി, പൂതാട്ടം എന്നിവ അരങ്ങേറും.

രാത്രി 9.30 ന് ഖത്തറിലെ നാലു പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന കമ്പവലി മത്സരം നടക്കും. സിനിമാ നടൻ ഹരിപ്രശാന്ത് വർമ പരിപാടിയിൽ പങ്കെടുക്കും. ഒലിവ് ഇന്റർനാഷണൽ സ്‌കൂളിൽ ഓണച്ചന്തയും, ഭക്ഷ്യമേളയും ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഐ.സി.ബി.എഫ് മെമ്പറും ജോജോ  ലവേഴ്‌സ് ക്ലബ് ലീഗൽ അഡൈ്വസറുമായ അബ്ദുറഹൂഫ് കൊണ്ടോട്ടി, ചെയർമാൻ സൂരജ് ലോഹി, പ്രസിഡന്റ് ടിജു തോമസ്, സെക്രട്ടറി സുബ്ഹാൻ, പ്രോഗ്രാം കൺവീനർ നിഖിൽദാസ് ദേവദാസ്, ഷംനാസ് തെരുവത്ത് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News