Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷാർജ-മസ്കത്ത്​ റൂട്ടിൽ ബസ്​ സർവിസ്​ ആരംഭിക്കുന്നു

January 25, 2024

news_malayalam_development_updates_in_uae

January 25, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്​: ഷാർജ-മസ്കത്ത് റൂ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു.​ ഷാ​ർ​ജ​യി​ലെ എ​സ്.​ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ന്‍റെ ​ദേ​ശീ​യ ഗ​താ​ഗ​ത​ ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി​യും, ഷാ​ർ​ജ റോ​ഡ്സ്​ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ആ​ർ.​ടി.​എ) ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യും​ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്തു.

യു.​എ.​ഇ​ക്കും ഒ​മാ​നി​നു​മി​ട​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​സ് ഗ​താ​ഗ​ത ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ടൂ​റി​സം മെ​ച്ച​പ്പെ​ടു​ത്താ​നും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കാ​നു​മാ​ണ് ഇതിലൂടെ ​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബസ് സർവീസുകളുടെ ടി​ക്ക​റ്റ്​ ചാ​ർ​ജ്, സ​ർ​വി​സ്​ സ​മ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ മു​വാ​സ​ലാ​ത്തി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടിലൂടെ ഉ​ട​ൻ പു​റ​ത്തു​വി​ടുമെന്നാണ് വിവരം.

ഷാ​ർ​ജ​യി​ലെ ജു​ബൈ​ൽ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​ നി​ന്ന്​ മ​സ്ക​ത്തി​ലെ അ​ൽ അ​സൈ​ബ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ്​​പെ​ഷ​ൽ റൂ​ട്ടു​ക​ളും അ​നു​വ​ദി​ക്കും. മു​വാ​സ​ലാ​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ www.mwasalat.om വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. കൂ​ടാ​തെ ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലേ​യും ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലു​ള്ള ഔ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഗ​താ​ഗ​തം, ടൂ​റി​സം തു​ട​ങ്ങി​യ പ്ര​ധാ​ന ​മേ​ഖ​ല​ക​ളി​ൽ അന്താ​രാ​ഷ്‌​ട്ര ഗ​താ​ഗ​ത​ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ക​രാ​റെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ദാ​ബി പ​റ​ഞ്ഞു. ഗ​താ​ഗ​ത​മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ക​യാ​ണ്​ ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് ബി​ൻ ഖ​മീ​സ് അ​ൽ അ​ത്മാ​നി​യും പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News