Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസ ചർച്ചകളിൽ ശുഭാപ്തിവിശ്വാസമുണ്ട്; ദോ​ഹ​യി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ്

March 20, 2024

news_malayalam_israel_hamas_attack_updates

March 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഗസ​യി​ലെ ഇ​സ്രാ​യേ​ൽ ആ​​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദോ​ഹ​യി​ൽ ആ​രം​ഭി​ച്ച പു​തി​യ ഘ​ട്ട ച​ർ​ച്ച​ക​ൾ ഫ​ലം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ ആവർത്തിച്ച് ഖ​ത്ത​ർ. വി​വി​ധ ക​ക്ഷി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ്രതിവാര വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു. രൂ​ക്ഷ ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടു​ന്ന ഗസ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും വെ​ടി​നി​ര്‍ത്ത​ലി​നും മുൻഗണന ന​ല്‍കി​യാ​ണ് ദോ​ഹ​യി​ല്‍ ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി വ്യക്തമാക്കി. അതേസമയം, റ​ഫ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ അ​ത് ച​ര്‍ച്ച​യെ ബാ​ധി​ക്കു​മെ​ന്നും അദ്ദേഹം മു​ന്ന​റി​യി​പ്പ് ന​ല്‍കി.​

"ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ നി​ന്നും ച​ര്‍ച്ച​ക​ളി​ല്‍ നേ​രി​യ പു​രോ​ഗ​തി​യു​ണ്ട്. അ​തേ​സ​മ​യം സ​മ​യ​പ​രി​ധി വെ​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ റ​ഫ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ അ​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കും. യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ലാണ് ല​ക്ഷ്യ​മാ​ണെ​ങ്കി​ലും നി​ല​വി​ലെ ശ്ര​മ​ങ്ങ​ള്‍ താ​ല്‍ക്കാ​ലി​ക വെ​ടി​നി​ര്‍ത്ത​ലിനും മാ​നു​ഷി​ക സ​ഹാ​യങ്ങൾ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണെന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News