Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ എക്‌സ്‌പോയുടെ ഔദ്യോഗിക പുസ്തകം പുറത്തിറക്കുന്നു 

September 25, 2023

Qatar_News_Malayalam

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ദോഹ എക്‌സ്‌പോയുടെ ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റിനെക്കുറിച്ച് പുസ്തകം പുറത്തിറക്കുമെന്ന്  മുനിസിപ്പാലിറ്റി മന്ത്രിയും നാഷണൽ കമ്മിറ്റി ഫോർ ഹോസ്റ്റിംഗ് ചെയർമാനുമായ എച്ച് ഇ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ അറിയിച്ചു. സെപ്തംബർ 29നാണ് (വെള്ളിയാഴ്ച) ദോഹ എക്‌സ്‌പോയുടെ ഔദ്യോഗിക പുസ്തകം പ്രകാശനം ചെയ്യുന്നത്. ഇന്നലെ (ഞായറാഴ്ച്ച) നടത്തിയ പത്രസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്. 

"എക്‌സ്‌പോ 2023 ദോഹ" എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ എക്‌സിബിഷനുകളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാർഷിക സാഹചര്യങ്ങളും ഇവന്റിന്റെ ചരിത്രവും വിശദമാക്കും.1960ൽ നെതെർലാന്റിൽ നടന്ന ആദ്യ എക്സ്പോ മുതൽ 2019ൽ ചൈനയിൽ നടന്ന എക്‌സ്‌പോ വരെയുള്ള വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യു ടെർമിനൽസിലെ ഗവൺമെന്റ് സർവീസസ് മാനേജർ ജാബർ അൽ ഹജ്‌രി, മവാനി പബ്ലിക് റിലേഷൻസ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ഹമദ് അലി അൽ അൻസാരി; മൊവാസലാത്ത് പി ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് മാനേജർ (കർവ), ഖാലിദ് കഫൂദ്, പുസ്തകത്തിന്റെ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ അബ്ദുല്ല ബിൻ സലേം അൽ സുലൈത്തി തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരും സ്പോൺസർമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഖത്തറിലെ 30-ലധികം അംബാസഡർമാർ വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അൽ സുലൈത്തീൻ കൂട്ടിച്ചേർത്തു.  

മവാനി ഖത്തർ (പ്രധാന സ്പോൺസർ), അൽ സുലൈത്തീൻ ഗ്രൂപ്പ്, ക്യു ടെർമിനൽസ്, ഖത്തർ റെയിൽ (ഗോൾഡ് സ്പോൺസർ), യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി (യുഡിഎസ്ടി), കർവ, ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് ഗ്രൂപ്പ് (സിൽവർ സ്പോൺസർ) എന്നിവരാണ് പുസ്തകത്തിന്റെ പ്രധാന സ്‌പോൺസർമാർ.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News