Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അബു സംറ അതിർത്തിയിൽ 172 ഇമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചു 

January 30, 2024

news_malayalam_abu_samra_border_updates

January 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അബു സംറ അതിർത്തിയിൽ എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ ലഘൂകരിച്ചു. എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം 172 ആയി വര്‍ധിപ്പിച്ചതായി അബു സംറ ബോർഡർ ക്രോസിംഗ് മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു. ഇനി അതിർത്തി കടന്ന് പോകേണ്ട യാത്രക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

അബു സംറ ബോർഡർ ക്രോസിംഗിൽ ഒരു യാത്രികൻ്റെ എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ സാധാരണയായി 20 മുതൽ 40 സെക്കൻഡ് വരെ എടുക്കാറുണ്ട്. എൻട്രി വിസ ആവശ്യമുള്ളവർക്കും വിരലടയാളം നൽകേണ്ട യാത്രക്കാർക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയമെടുക്കും. എന്നാൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. 

ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും മെട്രാഷ് 2 ആപ്പിലും, മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും സന്ദർശകർക്കും ഹയ്യ പ്ലാറ്റ്‌ഫോമിലും പ്രീ-രജിസ്‌ട്രേഷൻ സേവനം ലഭ്യമാണ്,” കമ്മിറ്റി സെക്രട്ടറി ഷാഫി ഖലീവി അൽ ഷമ്മാരി പറഞ്ഞു. പറഞ്ഞു.

അബു സംറയിലെ സർവീസുകൾ കൂടുതൽ വർധിപ്പിക്കുന്നതിനായി നവീകരണവും വികസനവും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News