Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യക്കാര്‍ക്ക് തായ്‌ലാന്റിലേക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചു

October 31, 2023

news_malayalam_visa_updates_in_thailnad

October 31, 2023

ന്യൂസ്‌റൂം ഡെസ്ക് 

ബാങ്കോക്ക്: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് തായ്‌ലന്റ് വിസ ഫ്രീ എന്‍ട്രി പ്രഖ്യാപിച്ചു. കോവിഡില്‍ തകര്‍ന്ന ടൂറിസം മേഖലയെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഇന്ത്യക്ക് പുറമേ തായ്‌വാനില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് തായ്‌ലാന്റ് പ്രധാനമന്ത്രി ശ്രത്ത തവിസിന്‍ വ്യക്തമാക്കി. അടുത്തമാസം ആരംഭിക്കുന്ന ആറ് മാസത്തെ ട്രയലില്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 30 ദിവസം വരെ വിസ ഇല്ലാതെ തായ്‌ലാന്റില്‍ താമസിക്കാം. സെപ്റ്റംബറില്‍ ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും തായ്‌ലാന്റ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു. 

ഇതുവരെ ഇന്ത്യ, തായ്‌വാന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് തായ്‌ലാന്റ് സന്ദര്‍ശിക്കുന്നതിനുള്ള 15 ദിവസത്തെ ഓണ്‍ അറൈവല്‍ വിസയ്ക്കായി ഇമിഗ്രേഷന്‍ ചെക്ക്‌പോയിന്റില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റും താമസത്തിന്റെ രേഖകളും ഹാജരാക്കി അപേക്ഷ നല്‍കണമായിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News