Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
നെയ്‌മര്‍ ഇന്ത്യയിലേക്ക്, അല്‍ ഹിലാല്‍- മുംബൈ സിറ്റിമത്സരം പൂനെയില്‍

August 24, 2023

August 24, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്

മുംബൈ: ചാമ്പ്യൻസ് ലീഗില്‍ പന്തുതട്ടാൻ ബ്രസീലിയൻ സൂപ്പര്‍താരം നെയ്മര്‍ ഇന്ത്യയിലെത്തും. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നെയ്മറിന്റെ പുതിയ ക്ലബ്ബായ സൗദിയിലെ അല്‍ ഹിലാലും മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് താരം ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്.

നെയ്മര്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളിൽ ഒരാൾ  ഇന്ത്യയില് കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പൂനെയിലെ ഛത്രപതി സ്പോര്ട്സ് കോംപ്ലെക്സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഫുട്ബോൾ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങൾ പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാൻ  കാരണമെന്നും മുംബൈ സിറ്റി വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News