Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിൽ നിന്നുള്ള പന്ത്രണ്ടാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി

February 03, 2024

news_malayalam_aid_for_palestine_in_qatar

February 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ പന്ത്രണ്ടാമത്തെ സംഘം ഖത്തറിലെത്തി. ഈജിപ്ത്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് പന്ത്രണ്ടാമത്തെ ബാച്ചിനെയും ഖത്തറിൽ സ്വീകരിച്ചത്. 

പരിക്കേറ്റ ഫലസ്തീനികളെ ദോഹയിൽ ചികിത്സയ്ക്കായി എത്തിക്കുന്നതിൽ ഖത്തർ സായുധ സേനയുടെ ശ്രമങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ നന്ദിയും അഭിനന്ദനവും അറിയിച്ചു.

 

"ഗസ മുനമ്പിലെ ഇസ്രയേൽ ആക്രമണം കാരണം ഫലസ്തീൻ സഹോദരങ്ങൾ അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങൾ എല്ലാവർക്കും വ്യക്തമാണ്. അതിനാൽ ഈ മേഖലയിലെ ആശുപത്രികളും ആരോഗ്യ സൗകര്യങ്ങളും ഏതാണ്ട് പൂർണമായും ഇല്ലാതായി," ലുൽവ പറഞ്ഞു.

ഗസയിൽ പരിക്കേറ്റവരെ കൈമാറ്റം ചെയ്യാൻ നിരവധി വെല്ലുവിളികളുണ്ടെന്നും എന്നാൽ ഗസ മുനമ്പിലെ ഫലസ്‌തീൻ റെഡ്‌ക്രസൻ്റ് സൊസൈറ്റി, ഫലസ്‌തീനിയൻ ഹെൽത്ത് മിനിസ്ട്രി, ഈജിപ്ഷ്യൻ റെഡ്‌ക്രസൻ്റ് സൊസൈറ്റി, ഖത്തർ ആരോഗ്യ മന്ത്രാലയം, ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തിലൂടെയാണ് അവ മറികടക്കുന്നതെന്നും ലുൽവ കൂട്ടിച്ചേർത്തു. 

ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News