Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്‌കൂൾ തുറന്നതോടെ ഖത്തറിലെ റോഡുകളിൽ തിരക്കേറി,റഡാർ ട്രയൽ ഇന്ന് മുതൽ

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങളിൽ ഇന്ന് ക്ളാസുകൾ തുടങ്ങിയതോടെ റോഡുകളിൽ തിരക്കേറി..മൂന്നരലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെത്തുന്നത്.
സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്. രാജ്യത്ത് 279 സര്‍ക്കാര്‍ വിദ്യാലയങ്ങളും  ഇന്ത്യന്‍ സ്കൂളുകളടക്കം മുന്നൂറിലേറെ സ്വകാര്യ സ്‌കൂളുകളുമാണ് പ്രവർത്തിക്കുന്നത്. സ്കൂൾ അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഈ മാസം 20 ഓടെ തന്നെ സ്‌കൂളുകളിൽ എത്തിയിരുന്നു.  എന്റെ സ്കൂള്‍, എന്റെ രണ്ടാം വീട് എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രാലയം ബാക് ടു സ്കൂള്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 29 വരെ കാമ്പയിന്‍ തുടരും.
കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കാനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമാക്കിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

അതേസമയം, റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം നടപ്പാക്കുന്ന ഓട്ടോമേറ്റഡ് റഡാര്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഇന്ന് മുതൽ  പ്രവര്‍ത്തിച്ചു തുടങ്ങും.

ആദ്യഘട്ടത്തില്‍ ട്രയല്‍ എന്ന നിലയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും എസ്.എം.എസ് വഴി മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയവ കണ്ടെത്താനാണ് സെൻസര്‍ ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റഡാര്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. സെപ്റ്റംബര്‍ മൂന്നു മുതല്‍ നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നടപടികള്‍ ആരംഭിക്കും.

ചിത്രങ്ങള്‍ മെട്രാഷില്‍
സീറ്റ്‌ ബെല്‍റ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വാഹനം ഓടിച്ച്‌ നിയമലംഘനം നടത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ മെട്രാഷ് രണ്ട് ആപ്പില്‍ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ ഏകീകൃത റഡാറുകള്‍ രണ്ട് നിയമലംഘനങ്ങളും കൃത്യമായി പിടിച്ചെടുക്കുമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ റഡാര്‍ ആൻഡ് സ്‌കെയില്‍സ് വകുപ്പ് മേധാവി മേജര്‍ ഹമദ് അലി അല്‍ മുഹന്നദി ഖത്തര്‍ ടി.വിയോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News