Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജാഗ്രത വേണം,ഖത്തറിൽ സ്‌കൂൾ തുറന്നതോടെ പ്രവാസികളെ ലക്ഷ്യമാക്കിയുള്ള സ്‌കോളർഷിപ്പ് തട്ടിപ്പുകൾ വർധിച്ചതായി റിപ്പോർട്ട്

August 29, 2023

August 29, 2023

ന്യൂസ്‌റൂം ബ്യുറോ

 ദോഹ :സ്‌കൂൾ തുറന്നതോടെ,വ്യാജ ബാക്ക്-ടു-സ്കൂൾ പ്രൊമോ, സ്കോളർഷിപ്പുകൾ, അക്കാദമിക് ഫണ്ടിംഗ് തട്ടിപ്പുകൾ ഗണ്യമായി വർധിച്ചതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചാണ് സൈബർ കുറ്റവാളികൾ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റും ലക്ഷ്യമാക്കി ഫിഷിംഗ് കാമ്പെയ്‌നുകൾ ഊർജിതമാക്കിയത്..ഓൺലൈൻ ഷോപ്പിംഗിന്റെ ജനപ്രീതി വർധിച്ചതോടെ ആളുകൾ ഓൺലൈൻ വഴി ഉൽപന്നങ്ങൾ വാങ്ങാൻ കൂടുതൽ താൽപര്യം കാണിക്കുന്നതാണ് തട്ടിപ്പുസംഘങ്ങൾ ദുരുപയോഗം ചെയ്യുന്നത്..ഇന്റർനെറ്റ് ഉപയോക്താക്കളെ കെണിയിൽ വീഴ്ത്താൻ, സൗജന്യ സ്കൂൾ കിറ്റുകൾ, ഓൺലൈൻ ലെക്ചറുകൾ, സ്കോളർഷിപ്പുകൾ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള 'സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾ' തട്ടിപ്പുകാർ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.ഇത്തരം ഡൊമെയ്‌നുകളെ കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ആഗോളതലത്തിൽ,വലിയ വിപണികൾ ലക്ഷ്യമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നതെങ്കിലും,അടുത്തിടെ മിഡിൽ ഈസ്റ്റ് ലക്ഷ്യമാക്കി ഫിഷിങ് തട്ടിപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും സൈബർ രംഗത്തെ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

ബാക്ക് ടു സ്കൂൾ സീസണിൽ, തട്ടിപ്പുകാർ വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. സ്‌കൂൾ സ്റ്റേഷനറികളും ഗാഡ്‌ജെറ്റുകളും വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്ന നിരവധി വ്യാജ ഓൺലൈൻ സ്റ്റോറുകൾ സജീവമാണ്.ഈ വെബ്‌സൈറ്റുകൾ വഴി  വ്യക്തിഗത വിവരങ്ങളും പേയ്‌മെന്റ് വിശദാംശങ്ങളും ശേഖരിച്ച ശേഷം ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയാക്കി പണം തട്ടിയെടുക്കും.

വ്യാജ ഡെലിവറി മെയിൽ സന്ദേശങ്ങൾ വഴി ഫിഷിംഗ്, മാൽവെയർ  ലിങ്കുകളിൽ ക്ലിക്കുചെയ്യാൻ പ്രലോഭിപ്പിച്ചു പണം തട്ടുന്നതാണ് മറ്റൊരു രീതി.

സാമ്പത്തിക ശേഷി കുറഞ്ഞ പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് സ്കോളർഷിപ്പ് ഗ്രാന്റ് തട്ടിപ്പുകൾക്ക് കൂടുതൽ വിധേയരാകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് പൂർണ്ണമായ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തു വശീകരിച്ച ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഇവർ ശേഖരിക്കും.തുടർന്ന്  ചെറിയൊരു തുക ഫീസായി  അടയ്ക്കാനും ആവശ്യപ്പെടും.സർക്കാർ ഏജൻസികളെന്ന വ്യാജേന ഫോണിൽ വിളിച്ച്.വലിയ രീതിയിലുള്ള  സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ പ്രവാസി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും കെണിയിൽ വീഴ്ത്തുന്നത്. 
അപരിചിതമായ സ്കോളർഷിപ്പ് ഓഫറുകളുമായി ഇടപഴകുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ സോഫ്റ്റ്‌വെയറായ കാസ്പെർസ്‌കിയുടെ സുരക്ഷാ വിദഗ്ധൻ  ഓൾഗ സ്വിസ്റ്റുനോവ മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News