Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ വടകര സ്വദേശി വാഹനാപകടത്തിൽ മരിച്ചു

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ വടകര എടച്ചേരി പുതിയങ്ങാടി സ്വദേശി മത്തത്ത് കുനിയിൽ ജിയാദ് (29) വാഹനാപകടത്തിൽ മരിച്ചു. വടകര ഓർക്കാട്ടേരിയിലെ പെട്രോൾ പമ്പിനടുത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം ഖത്തറിൽ നിന്ന് 10 ദിവസങ്ങൾക്ക് മുൻപാണ് ജിയാദ് നാട്ടിലെത്തിയത്.

വെള്ളിയാഴ്ച രാത്രി 8.45നാണ് അപകമുണ്ടായത്. ഓർക്കാട്ടേരിയിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽനിന്ന് വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മത്തത്ത് കുനിയിൽ മൊയ്തുവിന്റെയും ഷാഹിദയുടെയും മകനാണ് മരിച്ച ജിയാദ്.
ഭാര്യ: ഷഫ്ന. ഒരു മകളുണ്ട്. സഹോദരങ്ങൾ: റംഷി, ആദിൽ, സജാദ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News