Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കണമെന്ന് ഫോക്കസ് സൗഹൃദ സദസ്സ്

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: മതേതരത്വം, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയ സ്വത്വങ്ങളെ കോർത്തിണക്കി ഇന്ത്യയെന്ന രാജ്യത്തെ വിഭാവനം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാതെ പൗരൻമാർക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സാധിക്കില്ലെന്ന് ദോഹയിൽ ചേർന്ന ഫോക്കസ് സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു.

ജാതി-മത-വേഷ-ഭാഷകൾക്കതീതമായി എല്ലാവരെയും ചേർത്ത് നിർത്തി ഒരുമയോടെ ജീവിക്കാൻ ആവശ്യമായ മുഴുവൻ നിയമങ്ങളും ഉൾപ്പെടുത്തിയ സമുന്നതമായ ഭരണഘടന നിർമ്മിക്കാനും അക്കാലത്തെ രാഷ്ട്ര നേതാക്കൾ ശ്രദ്ധ ചെലുത്തി. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ രാജ്യത്തെ ഭരണഘടന മുന്നോട്ടുവെക്കുന്ന ഐക്യവും അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും കാത്തു സൂക്ഷിക്കാൻ പൗരന്മാർ ബാധ്യസ്തരാണ്. അതിനായി രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള യുവജന സംഘടനകൾ ശ്രമിക്കേണ്ടതുണ്ടെന്നും സൗഹൃദ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ "വി ദ പീപ്പിൾ" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐ സി സി) പ്രസിഡണ്ട് എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ചവരുടെ പിൻഗാമികളായ നമ്മളാണ് ഇത്തരമൊരു ദിനം ആഘോഷിക്കാൻ ഏറ്റവും അർഹരായവരെന്ന് അദ്ദേഹം പറഞ്ഞു. 

ഐ സി സി മുംബൈ ഹാളിൽ നടത്തിയ സൗഹൃദ സദസ്സിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലീം നാലകത്ത് (കെ എം സി സി), ഇ എം സുധീർ (സംസ്കൃതി ഖത്തർ), ഡോ. താജ് ആലുവ (കൾച്ചറൽ ഫോറം), കെ എൻ സുലൈമാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്്ലാഹീ സെൻ്റർ), അഷ്റഫ് നന്നമുക്ക് (ഇൻകാസ് ഖത്തർ) തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ച് സംസാരിച്ചു. ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജ്യൻ സി എഫ് ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇവൻ്റ്സ് മാനേജർ മൊയ്ദീൻ ഷാ വിഷയമവതരിപ്പിച്ചു. അഡ്മിൻ മാനേജർ അമീനുർറഹ്മാൻ എ എസ്, മാർക്കറ്റിംങ് മാനേജർ ഹമദ് ബിൻ സിദ്ധീഖ് എന്നിവർ സംസാരിച്ചു. ഫാഇസ് എളയോടൻ, റാഷിക് ബക്കർ, നാസർ ടി പി, ഷജീഹ്, ഡോ. റസീൽ മൊയ്ദീൻ എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News