Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ റോഡുകളിൽ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് റഡാറുകൾ,നിയമലംഘനങ്ങൾക്കുള്ള പിഴകൾ ഇങ്ങനെ

August 23, 2023

August 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിൽ സെപ്തംബർ 3 മുതൽ പുതിയ ഓട്ടോമേറ്റഡ് മോണിറ്റർ റഡാറുകൾ പ്രവർത്തന സജ്ജമാകാനിരിക്കെ,നിയമലംഘനങ്ങൾക്കുള്ള പിഴ സംബന്ധിച്ച് വ്യാജപ്രചാരണങ്ങൾ വ്യാപകമാവുന്നു.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 10,0000 റിയാൽ പിഴ ലഭിക്കുമെന്ന തരത്തിലാണ് പലരും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക,അമിത വേഗത എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കൂടുതൽ വ്യക്തതയോടെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി പുതിയ ഓട്ടോമേറ്റഡ് മോണിറ്ററിംഗ് റഡാറുകൾ ഉപയോഗിക്കുമെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം  അറിയിച്ചിരുന്നു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് രാജ്യത്തെ വാഹനാപകടങ്ങൾക്ക് ഏറ്റവും കൂടുതൽ കാരണമാകുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. അതേസമയം,സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടത്തെ തുടർന്നുണ്ടാവുന്ന പരിക്കുകൾ കുറയ്ക്കുന്നതിനും ആഘാതം കുറക്കാനും സഹായിക്കും.എന്നാൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സുരക്ഷാ നിർദേശങ്ങളും ലംഘിക്കുന്നവർക്ക് ഗതാഗത മന്ത്രാലയം ചുമത്തുന്ന പിഴകൾ സംബന്ധിച്ചാണ് ഇപ്പോൾ അഭ്യുഹങ്ങൾ പ്രചരിക്കുന്നത്.

2007-ലെ ട്രാഫിക് നിയമം നമ്പർ (19) ആർട്ടിക്കിൾ (54) അനുസരിച്ച്,വാഹനമോടിക്കുന്ന ഡ്രൈവറും മുൻ സീറ്റിൽ അടുത്തിരിക്കുന്ന യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'അൽ ശർഖ്'  അറബ് ദിനപത്രം നൽകിയ റിപ്പോർട്ട് പ്രകാരം എക്സിക്യൂട്ടീവ് റെഗുലേഷൻസ് വ്യക്തമാക്കിയ നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച്,സീറ്റ് ബെൽറ്റ് നിയമലംഘനത്തിന് 500 റിയാലാണ് പിഴ ഈടാക്കുക.
ട്രാഫിക് നിയമത്തിന്റെ ആർട്ടിക്കിൾ (55) അനുസരിച്ച്, വാഹനമോടിക്കുന്നയാൾ ഡ്രൈവർ ഇനിപ്പറയുന്ന നിയമങ്ങൾ പാലിച്ചിരിക്കണം-

1- വാഹനമോടിക്കുമ്പോൾ ഒരു കാരണവശാലും മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണങ്ങളോ കൈകൾ കൊണ്ട്  ഉപയോഗിക്കാൻ പാടില്ല.

2- വാഹനത്തിലെ എൽ.ഇ.ഡി സ്‌ക്രീനിൽ ഏതെങ്കിലും വിഷ്വലുകൾ കണ്ടുകൊണ്ട്  ഡ്രൈവ് ചെയ്യാൻ പാടില്ല.

3- പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തി ഡ്രൈവ് ചെയ്യരുത്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ  500 ഖത്തർ റിയാലായിരിക്കും പിഴ ചുമത്തുക.
(വിവരങ്ങൾക്ക് കടപ്പാട് :അൽ ശർഖ്)
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News