April 23, 2024
April 23, 2024
ദോഹ: ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു. ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയയാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ മറ്റ് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാർക്കിൽ നടപ്പാതകൾ, കുട്ടികളുടെ ഗെയിംസ് ഏരിയ, വിശ്രമമുറികൾ, ബാർബിക്യൂ ഏരിയ, തടാകം, ഇവൻ്റ് ഏരിയ, പ്രാർത്ഥനാ മൈതാനം, ഫിറ്റ്‌നസ് ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, മൂന്ന് ഫുട്ബോൾ മൈതാനങ്ങളും, ബാസ്കറ്റ്ബോൾ കോർട്ടും, ടെന്നീസ് കോർട്ടും ഇവിടെയുണ്ട്.
അതേസമയം, ഖത്തറിലെ പൊതു പാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണത്തിൽ ഗുണപരമായ വളർച്ച കൈവരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയവും അറിയിച്ചു. 2019ൽ 113 പുതിയ പാർക്കുകളാണ് തുറന്നത്. 2023ൽ അത് 144 ആയി ഉയർന്നിരുന്നു. ഈ വർഷം 15 പുതിയ പാർക്കുകളാണ് തുറന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F