Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാലയം തുറന്നു

April 08, 2024

news_malayalam_awqaf_updates

April 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഉം അൽ ഹവായയിൽ ഔഖാഫ് ഇസ്ലാമിക മന്ത്രാലയം പുതിയ പള്ളി തുറന്നു. യൂസഫ് ഹസ്സൻ കമാൽ മോസ്‌ക്‌ എന്ന പേരിലാണ് പുതിയ പള്ളി തുറന്നത്. പള്ളിയിൽ 515 സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആരാധന നടത്താന്‍ സൗകര്യമുണ്ടായിരിക്കും. ഒരേസമയം 455 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രാര്‍ത്ഥനാ ഹാളും 60 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വനിതാ ഹാളും മസ്ജിദിലുണ്ട്. 

രാജ്യത്തെ മസ്ജിദുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ചട്ടകൂടിലാണ് പുതിയ പള്ളി തുറന്നത്. മസ്ജിദിൽ ധാരാളം പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ വിശാലമായ വുളു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗർക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഔഖാഫ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പള്ളികളുടെ ലൊക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News