Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും ഖത്തറില്‍ ഇനി മുതല്‍ പുതിയ ലൈസന്‍സ് നടപടിക്രമം

October 04, 2023

News_Qatar_Malayalam

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ ടെസ്റ്റിംഗ് , ലൈസന്‍സിംഗ് നടപടിക്രമം അവതരിപ്പിച്ചതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) അറിയിച്ചു. പുതിയ ലൈസന്‍സ് നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ (ഒക്ടോബര്‍ 4) പ്രാബല്യത്തില്‍ വരും. 

ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരവും വിശ്വാസ്യതയുമുള്ള സേവനങ്ങള്‍ ഉറപ്പാക്കാനാണ് പുതിയ നിയമം. ഖത്തറിലുള്ളവര്‍ക്ക് കഹ്റാമ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എല്ലാ അംഗീകൃത കോണ്‍ട്രാക്ടര്‍മാരുടെയും ജീവനക്കാരുടെയും സമഗ്രമായ ലിസ്റ്റും പ്രസിദ്ധീകരിക്കും. 

അതേസമയം ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും അനുവദിച്ചിട്ടുള്ള ലൈസന്‍സുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഈ ലൈസന്‍സുകളില്‍ ഇലക്ട്രിക്കല്‍ കണക്ഷന്‍ ജോലികളോ വാട്ടര്‍ ഇന്‍സ്റ്റലേഷന്‍ ജോലികളോ ഉള്‍ക്കൊള്ളില്ലെന്നും കഹ്റാമ അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രിക്കല്‍ കണക്ഷനുകള്‍ക്കും വാട്ടര്‍ ഇന്‍സ്റ്റാലേഷനുകള്‍ക്കുമായി കഹ്റാമ അംഗീകാരം നല്‍കിയ ജീവനക്കാരെ മാത്രമേ സമീപിക്കാന്‍ പാടുള്ളു എന്നും കഹ്റാമ അറിയിച്ചു. 

അതേസമയം, കരാറുകാര്‍ ലൈസന്‍സ് അപേക്ഷാ പ്രക്രിയയില്‍ കൃത്യമായ ഡാറ്റയും രേഖകളും നല്‍കണം, കഹ്റാമ സ്ഥാപിച്ചിട്ടുള്ള അംഗീകൃത സുരക്ഷ ഇലക്ട്രിക്കല്‍-വാട്ടര്‍ ഇന്‍സ്റ്റലേഷന്‍ ചട്ടങ്ങളും പാലിക്കണം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News