Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ടാക്സ് സേവനങ്ങൾ എളുപ്പമാക്കുന്നതിനായി ‘ധരീബ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

December 07, 2023

Malayalam_Qatar_News

December 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ജനറൽ ടാക്സ് അതോറിറ്റിയുടെ സേവനങ്ങൾ എളുപ്പമാക്കുന്നതിന് (ജിടിഎ) ധരീബ ആപ്ലിക്കേഷൻ പുറത്തിറക്കി. ടാക്സ് അതോറിറ്റിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതോറിറ്റിയുമായി 24 മണിക്കൂറും ബന്ധിപ്പിക്കുന്നതിനും വിപുലമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ധരീബ ആപ്ലിക്കേഷൻ.

വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ മാൽക്കിയുടെയും മറ്റ് നിരവധി ജിടിഎ ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് ജിടിഎ ആസ്ഥാനത്ത് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

ഐഒഎസിലും ആൻഡ്രോയിഡിലും ആപ്ലിക്കേഷൻ ലഭ്യമാണ്.  കമ്പനികൾക്കുള്ള ടാക്സ് റിട്ടേൺ സമർപ്പിക്കൽ സേവനം, പേയ്‌മെന്റ് സേവനം, കേടായതോ നഷ്‌ടപ്പെട്ടതോ ആയ എക്‌സൈസ് സാധനങ്ങൾക്കുള്ള റീഫണ്ട് അഭ്യർത്ഥന സേവനം, ഇന്റർമീഡിയറ്റ് എക്‌സൈസ് സാധനങ്ങൾ റീഫണ്ട് സേവനം, തവണകൾക്കായുള്ള അഭ്യർത്ഥനകൾ, നിയമവിരുദ്ധമായി പിരിച്ചെടുത്ത തുകകൾ തിരിച്ചടയ്ക്കൽ, സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കൽ, നികുതി റസിഡൻസ് സർട്ടിഫിക്കറ്റ് നൽകൽ തുടങ്ങിയ സേവനങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നുണ്ട്. നികുതിദായകർക്ക് കയറ്റുമതി ചെയ്യുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ ഉള്ള നടപടിക്രമങ്ങൾ GTA-യെ അറിയിക്കാനും ഇതുവഴി സാധിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News