Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദുബായില്‍ താമസക്കാരുടെ വിസ വിവരങ്ങള്‍ക്ക് 'അകീദ്' ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

October 26, 2023

news_malayalam_new_app_updates

October 26, 2023

ന്യൂസ്‌റൂം ഡെസ്ക് 

ദുബായ്: സ്വകാര്യ കമ്പനികള്‍ക്ക് യുഎഇയിലെ താമസക്കാരുടെ വിസ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്യാതെ തന്നെ ലഭ്യമാക്കാന്‍ 'അകീദ്' എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഫെഡറല്‍ അതോറിറ്റിയാണ് ആപ് അവതരിപ്പിച്ചത്. 

വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ജൈടെക്‌സ് ഗ്ലോബലിലാണ് പുതിയ സംവിധാനം അതോറിറ്റി പുറത്തിറക്കിയത്. ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യമോ ആപ് പുറത്തിറക്കാനാണ് പദ്ധതി. നിലവില്‍ യുഎഇയില്‍ താമസക്കാരുടെ വിസ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കാന്‍ ഐസിപി ഡേറ്റ ബേസില്‍ നിന്ന് എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്യണം. ആരോഗ്യസംരക്ഷണം, ധനകാര്യം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പുതിയ സംവിധാനം ഗുണം ചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News